ആ ഭയത്തോടെയാണ് ഇപ്പോഴും ഓരോ ചുവടും വെക്കുന്നത്; സിനിമയിലെ 20 വർഷത്തെ കുറിച്ച് ഭാവന
text_fields2002 ൽ കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ മുഖമായി മാറി. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ പങ്കുവെക്കുകയാണ് ഭാവന. 'നമ്മളി'ലെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് കൊണ്ടാണ് ആദ്യമായി കാമറക്ക് മുന്നിലെത്തിയ അനുഭവം പങ്കുവെച്ചത്.
2002 ൽ കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ മുഖമായി മാറി. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ പങ്കുവെക്കുകയാണ് ഭാവന. 'നമ്മളി'ലെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് കൊണ്ടാണ് ആദ്യമായി കാമറക്ക് മുന്നിലെത്തിയ അനുഭവം പങ്കുവെച്ചത്.
20 വർഷങ്ങൾക്ക് മുൻപുള്ള ഇതേ ദിവസമാണ് കമൽ സാറിന്റെ നമ്മൾ എന്ന ചിത്രത്തിന്റെ ഭാഗമായത്. അന്ന് ഞാൻ ചെയ്ത പരിമളം എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം എനിക്ക് മനസിലായില്ല. ചെറിയ വിഷമം തോന്നി. പക്ഷെ ഇന്ന് എനിക്ക് അറിയാം സിനിമയിൽ ഇതുപോലൊരു തുടക്കം കിട്ടാനില്ലെന്ന്.
സിനിമാ യാത്രയിൽ നിരവധി വിജയങ്ങൾ, പരാജയങ്ങൾ, തടസങ്ങൾ, വേദന, സന്തോഷം, സ്നേഹം, സൗഹൃദം എന്നിവ എന്നെ തേടിയെത്തി. അതാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. ഇപ്പോഴും നിരവധി കാര്യങ്ങൾ സ്വയം തിരുത്തി പഠിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരോടും നന്ദിയുണ്ട്. ഒരു പുതുമുഖമായി സിനിമയിലെത്തിയപ്പോഴുണ്ടായ അതെ ഭയ-ഭക്തി ബഹുമാനത്തോടെയാണ് ഇപ്പോഴും ഓരോ ചുവടുകളും വെക്കുന്നത്. കൂടാതെ, ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങൾ എല്ലാവരും ഒരുപാട് മിസ് ചെയ്യുന്നു. ഫോട്ടോയിൽ നിറഞ്ഞ ചിരിയോടെ നിക്കുന്ന എന്റെ അച്ഛനെ കാണാം. ആ ചിരിയും ഞാന് ഇന്ന് വല്ലാതെ മിസ് ചെയ്യുന്നുണ്ട്- ഭാവന പറഞ്ഞ് അവസാനിപ്പിച്ചു.
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരികെ വരാൻ തയാറെടുക്കുകയാണ് താരം. ന്റിക്കാക്കാക്കൊരു പ്രേമോണ്ടർന്ന് എന്ന ചിത്രത്തിലൂടെയാണ് നടിയുടെ മടങ്ങി വരവ്. ഷറഫുദ്ദീനാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനാർക്കലി നാസർ, അർജുൻ അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.