ടീസറിലും 'അന്ധാധുനെ' അനുസ്മരിപ്പിച്ച് ഭ്രമം; ശരത്കാല സന്ധ്യ പാടി ശങ്കറും
text_fieldsഛായാഗ്രഹകന്‍ രവി കെ. ചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന 'ഭ്രമ'ത്തിെൻറ ടീസർ പുറത്തിറങ്ങി ആയുഷ്മാൻ ഖുരാന മുഖ്യവേഷത്തിൽ അഭിനയിച്ച സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം അന്ധാദുനിന്‍റെ റീമേക്കാണ് ഭ്രമം. 'അന്ധാധുെൻറ' ടീസറിന് സമാനമായാണ് ഭ്രമത്തിേൻറതും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പഴയകാല സൂപ്പർ സ്റ്റാറിെൻറ വേഷം കൈകാര്യം ചെയ്യുന്നത് ശങ്കറാണ്. ശങ്കറിെൻറ തന്നെ ശരത്കാല സന്ധ്യ എന്നുതുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനത്തിെൻറ ഭാഗവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എ. പി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തിെൻറ റിലീസ് ഒക്ടോബർ ഏഴിനാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, ജഗദീഷ്, സുധീര്‍ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും വ്യത്യസ്ഥ വേഷത്തിലെത്തുന്നു. അന്ധനെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിെൻറ ജീവിതമാണ് സിനിമ പറയുന്നത്.
തിരക്കഥ,സംഭാഷണം-ശരത് ബാലന്‍, ലൈൻ പ്രൊഡ്യുസര്‍-ബാദുഷ എന്‍. എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജെയ്ക്സ് ബിജോയ്, കല-ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസെെനര്‍-അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി. കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റിൽ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷെെന്‍, പ്രൊഡക്ഷന്‍ മാനേജര്‍-പ്രിന്‍സ്,വാട്ട്സണ്‍, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.