ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും
text_fieldsജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബിജു മേനോനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് പുറത്തു വരുന്ന വിവരം. വിശാലമായ ക്യാൻവാസിൽ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേശ് (നായാട്ട് ഫെയിം) അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലും പ്രവർത്തിച്ചിരുന്നവരും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.
കണ്ണൂർ, കാസർഗോഡ്, വയനാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നവാഗതരായ ആനന്ദ്, ശരത്ത് എന്നിവര്‍ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ.എസ്, കലാസംവിധാനം: അജയൻ മങ്ങാട്, കോസ്റ്റ്യൂം ഡിസൈൻ: നിഷാദ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പി.ആർ.ഒ: വാഴൂർ ജോസ്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.