ബിജു മേനോനും സൂരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു...
text_fieldsടൊവിനോ തോമസിന്റെ "ഒരു മെക്സിക്കൻ അപാരത"എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ,രേണു എ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
ടൊവിനോ തോമസിന്റെ 'മറഡോണ' എന്ന ചിത്രത്തിനു ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ, സൂരാജ് വെഞ്ഞാറമൂട്,ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ എന്നിവരാനണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനീഷ് മാധവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.രാജേഷ് ഗോപിനാഥൻ കഥ തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം-സുഷിൻ ശ്യാം, എഡിറ്റർ-ഷൈജു ശ്രീ ധരൻ,ടോബി ജോൺ.
പ്രൊഡക്ഷൻ കൺട്രോളർ-സെബീർ മലവെട്ടത്ത്,കല-ഇന്ദുലാൽ, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത്ത് നായർ,സുമിത് സോമശേഖരൻസ്റ്റിൽസ്-രാഹുൽ എം സത്യൻ, പരസ്യക്കല-ഓൾഡ് മോങ്ക്സ്,പി ആർ ഒ-എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.