രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയെന്ന് കങ്കണ
text_fieldsഷിംല: രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്. ഹിമാചലി പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നും വിജയിച്ചതിന് പിന്നാലെയാണ് കങ്കണയുടെ അഭിമുഖം പുറത്ത് വരുന്നത്. ഇതിനും മുമ്പും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു.
ഇതാദ്യമായല്ല തനിക്ക് രാഷ്ട്രീയപ്രവേശനത്തിന് ക്ഷണം ലഭിക്കുന്നത്. മുമ്പും പലരും തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിച്ചയുടൻ തനിക്ക് മത്സരിക്കാൻ സീറ്റും ലഭിച്ചു. തന്റെ പിതാവ് മൂന്നുതവണ എം.എൽ.എയായ ആളാണ്. അത്തരമൊരു കുടുംബത്തിൽ ജനിച്ചതിനാൽ തനിക്ക് രാഷ്ട്രീയപ്രവേശനത്തിനുള്ള ക്ഷണങ്ങൾ ലഭിക്കുന്നത് സ്വാഭാവികമാണെന്നും കങ്കണ പറഞ്ഞു.
തന്റെ പിതാവിനും സഹോദരിക്കും ഇത്തരത്തിൽ രാഷ്ട്രീയപ്രവേശനത്തിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമയിൽ ഒരു പാഷനോടെ മുന്നോട്ട് പോകുന്ന ഒരാളാണ് ഞാൻ. അഭിനേതാവ്, കഥാകൃത്ത്, ഡയറക്ടർ എന്നീ ചുമതലകളെല്ലാം സിനിമയിൽ വഹിച്ചിട്ടുണ്ട്. ഇത് എന്റെ രാഷ്ട്രീയജീവിതമാണ്. ഇവിടെ ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വരും. സിനിമ ജീവിതം കുറച്ചു കൂടി എളുപ്പമാണ്. രാഷ്ട്രീയത്തിലെ പ്രവർത്തനം ബുദ്ധിമുട്ടേറിയതാണെന്നും കങ്കണ പറഞ്ഞു.
നേരത്തെ എം.പിയായതിന് പിന്നാലെ തന്നെ കങ്കണ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഛണ്ഡിഗഢ് വിമാനത്താവളത്തിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരിൽ ഒരാൾ കങ്കണയെ തല്ലിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സംഭവത്തിൽ ബോളിവുഡ് പാലിച്ച മൗനത്തിൽ ഉൾപ്പടെ കങ്കണയുടെ പ്രസ്താവനകൾ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.