'ബ്ലാക്ക്' ഹ്രസ്വ സിനിമ
text_fields
പാർശ്വവത്കരിക്കപ്പെടുന്ന കലാകാരൻമാരുടെ പ്രതിരോധ ജീവിതവും സംഘർഷഭരിതമാകുന്ന കലാലോകവും ഇതിവൃത്തമായി ഒരുക്കിയ ഹ്രസ്വസിനിമയാണ് ബ്ലാക്ക്. സമകാലിക സാഹചര്യങ്ങളുടെ എല്ലാ അടയാളപ്പെടുത്തലുകളും പിന്തുടർന്ന്കൊണ്ട് ഇരുട്ടിലേക്ക് അകപ്പെട്ട മനുഷ്യരുടെ കറുത്ത ലോകത്തിന്‍റെ കഥ കൂടി സിനിമ പറയുന്നു . ആവിഷ്കാര സ്വാതന്ത്ര്യ ങ്ങൾക്ക്മേലുള്ള ഭീഷണികളും ,ജനാധിപത്യ ത്തെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന വേട്ടയാടലുകളും എഴുത്തുകാരനും ചിത്രകാരനുമായ ഒരാളുടെ ജീവിതത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു കൊണ്ടാണ് ബ്ലാക്ക് സംവദിക്കുന്നത്.
ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് പ്രശസ്ത ചലച്ചിത്ര താരം ശ്യാം കാർഗോസ് ആണ്. മിന്നല്‍ മുരളി ,അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഒരു തെക്കൻ തല്ലു കേസ്, നീലവെളിച്ചം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്യാം ഒരു തി യറ്റർ ആർട്ടിസ്റ്റ് കൂടിയാണ്. ഇന്ത്യയിലും വിദേശത്തുമായി 350അവാർഡുകൾ നേടി റെക്കോർഡ് നേട്ടം കൈ വരി ച്ച 'യക്ഷി', മലയാളത്തിലും തമിഴിലുമായി ഒരുക്കിയ പോലീസ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി 'കൗൺഡൗൺ', ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ 'ഐ' തു ടങ്ങി നിരവധി ഹ്രസ്വ സിനിമകൾ ഒരു ക്കിയിട്ടുള്ള ബ്രിജേഷ് പ്രതാപ് ആണ് ബ്ലാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. വലൻസിയ മീഡിയ കോർട്ട്, കാർത്തികമഠം മീഡിയ ഹബ് എന്നീ ബാനറുകളിൽ ബ്രിജേഷ് പ്രതാപും അനിൽ തിരുവമ്പാടിയും ചേർന്നാണ് ബ്ലാക്ക് നിർമിച്ചിരിക്കുന്നത്.
ദിലീപ് കീഴൂർ രചനയും കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു .ഛായാഗ്രഹണം -അനി ൽ മണമേൽ, എഡിറ്റിഗ് & കളറിം ഗ് - ഹരി ജി നായർ,പശ്ചാത്തല സംഗീ തം - ഡൊമനിക് മാർട്ടിൻ,സൗണ്ട് എഫക്ട്സ് & മി ക്സിംഗ് - ഹൃഷി ബ്രഹ്മ,സ്റ്റിൽസ് - സു രേഷ് അലീ ന, പോസ്റ്റർ ഡിസൈൻ -ആർബി ടെച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.