വേലുപ്പിള്ളൈ പ്രഭാകരനായി ബോബി സിംഹ; സൈബറാക്രമണവുമായി ശ്രീലങ്കൻ ആർമി അനുകൂലികൾ
text_fieldsതമിഴ് പുലി തലവനും, തമിഴ് ഈഴം നേതാവുമായ വേലുപ്പിള്ളൈ പ്രഭാകരെൻറ ജീവചരിത്ര സിനിമയുടെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തുവിട്ടു. 2018ൽ പ്രഖ്യാപിച്ച 'സീറും പുലി' (raging tiger) എന്ന ചിത്രം രണ്ട് വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരിലേക്കെത്താൻ പോകുേമ്പാൾ പ്രഭാകരനായി വേഷമിടുന്നത് പ്രശസ്ത തമിഴ് നടനും ദേശീയ പുരസ്കാര ജേതാവുമായ ബോബി സിംഹ. നീലം, ഉനക്കുൾ നാൻ, ലൈറ്റ്മാൻ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജി വെങ്കിടേഷ് കുമാറാണ് സീറും പുലി സംവിധാനം ചെയ്യുന്നത്. വെങ്കിടേഷ് കുമാർ വിഖ്യാത സംവിധായകൻ ബാലു മഹേന്ദ്രയുടെ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
ചിത്രത്തിെൻറ ഫസ്റ്റ്ലുക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് പിന്നാലെ നടൻ ബോബി സിംഹക്കെതിരെ സൈബറാക്രമണം തുടരുകയാണ്. പ്രഭാകരനെയും എൽ.ടി.ടി.ഇയെയും എതിർക്കുന്നവരാണ് താരത്തെ അധിക്ഷേപിച്ച് രംഗത്തുള്ളത്. ശ്രീലങ്കയെയും അവരുടെ സൈന്യത്തേയും അനുകൂലിക്കുന്നവരുടെ എതിർപ്പിനിടയിലും താരത്തിന് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. പ്രഭാകരനെ അവതരിപ്പിക്കാൻ മുന്നോട്ടുവന്നതിന് ബോബി സിംഹയെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണവർ.
വിജയ് സേതുപതി ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരെൻറ ബയോപിക്കിൽ നിന്നും പിന്മാറിയ സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കകമാണ് 'സീറും പുലി'യുടെ പ്രഖ്യാപനമെന്നതും ശ്രദ്ദേയമാണ്. അതേസമയം, 800ൽ നിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെ സേതുപതിക്ക് പ്രഭാകരെൻറ ജീവിതം പറയുന്ന വെബ് സീരീസിലേക്ക് ക്ഷണം ലഭിച്ചിരുന്നു.
പ്രഭാകരെൻറ ജീവ ചരിത്രം രണ്ട് സിനിമകളാക്കി ഒരുക്കാനാണ് തെൻറ പദ്ധതിയെന്ന് സംവിധായകൻ വെങ്കിടേഷ് മുമ്പ് പറഞ്ഞിരുന്നു. പ്രഭാകരെൻറ വിദ്യാർഥി ജീവിതവും അദ്ദേഹം വിമതനും നേതാവുമായി മാറാനുണ്ടായ സാഹചര്യങ്ങളും ആദ്യ ഭാഗത്തിൽ ഉൾകൊള്ളിക്കുേമ്പാൾ, രണ്ടാം ഭാഗം 'തമിൾ ഇൗഴം' ഉണ്ടാകാനിടയായ പ്രഭാകരെൻറ പോരാട്ടങ്ങളെ ചിത്രീകരിക്കും. 2009ൽ ലങ്കൻ സൈന്യമായിരുന്നു പ്രഭാകരനെ കൊലപ്പെടുത്തിയത്.
#RagingTiger will rage soon !!! #சீறும்புலி பாயும் விரைவில் !!!
#SeerumPuli #RagingTiger is a biopic of Tamil leader #VelupillaiPrabhakaran written and directed by #VenkateshKumar.G
#Excited
Posted by Bobby Simha on Friday, 23 October 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.