115 കോടിക്ക് നിർമിച്ച ബോളിവുഡിലെ ഏറ്റവും മോശം ചിത്രം ഇതാണ്...
text_fieldsചില സിനിമകൾ നമ്മളെ വീണ്ടും കാണാന്‍ പ്രേരിപ്പിക്കും, എന്നാൽ ചില സിനിമകളോ നമ്മളെ വല്ലാതെ മടുപ്പിക്കും. അത്തരത്തിൽ ഒരു പടമാണ് 2015ൽ പുറത്തിറങ്ങിയ "ബോംബെ വെൽവെറ്റ്". 2 മണിക്കൂർ 29 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയിൽ ബോളിവുഡിലെ പ്രമുഖരായ താരങ്ങളാണ് അഭിനയിച്ചിരുന്നത്.
രൺബീർ കപൂർ, അനുഷ്ക ശർമ, കരൺ ജോഹർ, കെ.കെ. മേനോൻ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. ഇവരെ കൂടാതെ രവീണ ടണ്ടനും വിക്കി കൗശലും അതിഥി വേഷങ്ങളിലും എത്തിയിരുന്നു. ഈ താരങ്ങളുടെ പേരുകൾ കേട്ട് ആവേശത്തിൽ സിനിമ കാണാന്‍ പോയവർക്ക് നിരാശയായിരുന്നു ഫലം.
ഗ്യാൻ പ്രകാശിന്‍റെ 'മുംബൈ ഫേബിൾസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു സിനിമയുടെ കഥ. രൺപീർ കപൂർ ആണ് ജോൺ ബൽരാജ് എന്ന ബോക്സറായി വേഷമിട്ടത്. അനുഷ്ക ശർമ ഗായിക റോസിയായും വെള്ളിത്തിരയിലെത്തി. 1950കളുടെ അവസാനം വരെയുള്ള കാലഘട്ടത്തിൽ, നഗരം കീഴടക്കാൻ സ്വപ്നം കാണുന്ന തെരുവ് പോരാളിയായ ജോണി ബൽരാജിന്റെ യാത്രയാണ് സിനിമ പറയുന്നത്.
2015ൽ ഇറങ്ങിയ സിനിമ 115 കോടി രൂപ ചെലവിലാണ് നിർമിച്ചത്. എന്നാൽ, ചിത്രത്തിന് ആകെ നേടിയ കളക്ഷൻ 43 കോടിയാണ്. ചിത്രം ബോക്സ് ഓഫിസിൽ വൻ പരാജയമായിരുന്നു. പ്രമുഖരായ ആറ് സൂപ്പർ താരങ്ങൾക്ക് ഈ സിനിമയെ രക്ഷിക്കാനായില്ല. 'മോശം ചിത്രം' എന്ന ലേബലിലാണ് 'ബോംബെ വെൽവെറ്റ്' ഇന്നും അറിയപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.