Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2021 1:00 PM IST Updated On
date_range 9 Sept 2021 1:00 PM ISTജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസ് തള്ളണമെന്ന കങ്കണയുടെ ഹരജി കോടതി തള്ളി
text_fieldsbookmark_border
മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസ് തള്ളണമെന്ന നടി കങ്കണ റണാവത്തിന്‍റെ ഹരജി മുംബൈ ഹൈകോടതി തള്ളി. കഴിഞ്ഞ നവംബറിൽ അർണാബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ജാവേദ് അക്തർ കങ്കണക്കെതിരെ പരാതി നൽകുകയായിരുന്നു.
കേസിൽ അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നടപടിക്രമങ്ങൾ പുരോഗമിക്കവെയാണ് കേസ് തള്ളണമെന്ന ആവശ്യവുമായി കങ്കണ ഹൈകോടതിയെ സമീപിച്ചത്. എന്നാൽ ഹൈകോടതി കങ്കണയുടെ ഹരജി തള്ളുകയായിരുന്നു.
ജാവേദ് അക്തർ നൽകിയ കേസിൽ 2020ൽ തന്നെ മജിസ്ട്രേറ്റ് കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫെബ്രുവരിയിൽ തുടർനടപടികൾക്കായി നടിയെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story