ബോഗയ്ൻവില്ല ഒ.ടി.ടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ഥ ചിത്രം 'ബോഗയ്‌ന്‍വില്ല'യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 13ന് സോണി ലിവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും.
സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'. ലാജോ ജോസും അമൽ നീരദും ചേർന്നൊരുക്കിയ കഥയിൽ അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും അളന്നുമുറിച്ച സംഭാഷണങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 11 വർഷങ്ങൾക്ക് ശേഷം സിനിമാഭിനയത്തിലേക്കുള്ള മടങ്ങിവരവിൽ ജ്യോതിർമയി ഞെട്ടിക്കുന്നുണ്ട്. ഒപ്പം കുഞ്ചാക്കോ ബോബന്‍റേയും ഫഹദിന്‍റേയും മികവുറ്റ പ്രകടനങ്ങളും.
ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ, ജിനു ജോസഫ് തുടങ്ങിയവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്. ചിത്രത്തിലേതായി ഇറങ്ങിയ 'സ്തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങൾ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. തിയേറ്റുറകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.
ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റിങ്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.