മാസ്റ്റർ കലക്ഷൻ തമിഴ്നാട്ടിൽ മാത്രം 50 കോടി ക്ലബിൽ; ഹിന്ദിയിലുമെത്തും
text_fieldsചെന്നൈ: തിയറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്ന ഇളയദളപതി വിജയ് ചിത്രം ഹിന്ദിയിലേക്ക്. എൻഡമോൾ ഷൈൻ ഇന്ത്യയുടെ മുരാഡ് ഖേതാനിയും സെവൻ സ്ക്രീൻ സ്റ്റുഡിയോയും ഹിന്ദി പതിപ്പ് അനൗൻസ് ചെയ്തു. വിജയ്ക്കും വിജയ് സേതുപതിക്കും പകരം ഹിന്ദിയിൽ ആരാണെത്തുകയെന്നത് പിന്നീട് വെളിപ്പെടുത്തുമെന്നാണ് വിവരം.
കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച േലാക്ഡൗണിന് ശേഷം തിയറ്ററുകൾ തുറന്നതോടെ ആദ്യം റിലീസ് ചെയ്ത ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. ചിത്രം തിയറ്ററിൽ മാത്രമേ റിലീസ് ചെയ്യുവെന്ന് വിജയ് അറിയിച്ചിരുന്നു. ജനുവരി 13നായിരുന്നു ചിത്രത്തിന്‍റെ റിലീസ്.
മൂന്നുദിവസം കൊണ്ട് 55 കോടിയിലധികമാണ് വിജയ്യും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം തമിഴ്നാട്ടിൽ മാത്രം കൊയ്തത്. 50 ശതമാനം സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിച്ചാണ് പ്രദർശനം. വൻ താരനിരയോടെ എത്തിയ ചിത്രം തമിഴ്നാടിന് പുറമെ കേരളത്തിലും മികച്ച കലക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.