'ഇത് ഭ്രമയുഗാ'; ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് മലയാളത്തിന്‍റെ അഭിമാനം
text_fieldsമലയാള സിനിമയിൽ ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായെത്തിയെ ഭ്രമയുഗം. പാൻ ഇന്ത്യൻ തരത്തിൽ ചർച്ചയായി മാറിയ ഈ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലായിരുന്നു പുറത്തെത്തിയത്. സിനിമയുടെ ആസ്വദനത്തെ അത ബാധിച്ചില്ലായിരുന്നു. ഇപ്പോഴിതാ ആഗോളതലത്തിൽ പ്രശസ്തമായ പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സിഡിന്റെ 2024 ലെ ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഭ്രമയുഗം സ്വന്തമാക്കി. ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊടുമൺ പോറ്റി എന്ന പേടിപ്പെടുത്തുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.
ഹോളിവുഡ് ചിത്രം 'ദി സബ്‌സ്റ്റൻസ്' ആണ് ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹൊറർ ചിത്രം. ജപ്പാനീസ് സിനിമയായ 'ചിമേ', തായ്‌ലന്റ് ചിത്രം 'ഡെഡ് ടാലന്റസ് സൊസൈറ്റി', അമേരിക്കൻ ചിത്രങ്ങളായ 'യുവർ മോൺസ്റ്റർ', 'ഏലിയൻ', 'സ്‌ട്രേഞ്ച് ഡാർലിങ്', 'ഐ സോ ദ ടിവി ഗ്ലോ', ഡാനിഷ് ചിത്രം 'ദ ഗേൾ വിത്ത് ദ നീഡിൽ', കൊറിയൻ ചിത്രം 'എക്‌സ്ഹ്യൂമ' എന്നിവയാണ് ലിസ്റ്റിലുള്ള ചിത്രങ്ങൾ.
ലെറ്റർബോക്സ്ഡ് അംഗങ്ങള്‍ നല്‍കിയ ശരാശരി റേറ്റിങ് അനുസരിച്ചാണ് ചിത്രങ്ങളുടെ റാങ്ക് നിർണയിച്ചത്. ഫീച്ചർ ചിത്രങ്ങൾ ആയിരിക്കണം, സിനിമകൾക്ക് 2024-ൽ ഏതെങ്കിലും രാജ്യത്ത് ആദ്യമായി ദേശീയ റിലീസ് ഉണ്ടായിരിക്കണം, മിനിമം ആയിരം റേറ്റിങ്‌സ് ചിത്രത്തിന് ലഭിക്കണം എന്നിങ്ങനെയാണ് ലിസ്റ്റിൽ ഇടംപിടിക്കുന്നതിനുള്ള യോഗ്യത നിർദ്ദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.