Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലയാളത്തിലും...

മലയാളത്തിലും തമിഴിലുമായി 'ബമ്പര്‍'; തിയറ്ററുകളിലേക്ക് എത്തുന്നു

text_fields
bookmark_border
മലയാളത്തിലും തമിഴിലുമായി ബമ്പര്‍; തിയറ്ററുകളിലേക്ക് എത്തുന്നു
cancel

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി 24 ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ നേരത്തേ പുറത്തെത്തിയ ട്രെയിലർ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വേദാ പിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ് ത്യാഗരാജൻ നിർമിക്കുന്ന ഈ ചിത്രം എം സെൽവകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഒരു സ്വാമി ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. ഈ ടിക്കറ്റ് അദ്ദേഹത്തിൽ നിന്നും നഷ്ടമാകുന്നു. അതേ ടിക്കറ്റിന് ബമ്പര്‍ സമ്മാനം അടിക്കുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം ഭാഷകളിലെ താരങ്ങളായ വെട്രി, ശിവാനി, ഹരീഷ് പേരടി, ടിറ്റോ വില്‍സണ്‍, സീമ ജി നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.

സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം വിനോദ് രത്ന സ്വാമി, കോ പ്രൊഡ്യൂസർ രാഘവ രാജ, ആർ സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinema
News Summary - Bumper Movie Released on january 24
Next Story