ലേഡി മോഹൻലാൽ എന്ന് ഉർവശിയെ വിളിക്കുന്നത് അപമാനമാണ്- സത്യൻ അന്തിക്കാട്
text_fieldsകോഴിക്കോട്: ലോക് ഡൗൺ കാലത്ത് പുറത്തുവന്ന അപൂർവം സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയാണ് ഉർവശി. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്ന ഉർവശി തമിഴ് സിനിമകളിലൂടെയാണ് ഇപ്പോൾ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ സുരറൈ പോട്രു, മൂക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങളിൽ അസാമാന്യമായ അഭിനയ പാടവമാണ് ഉർവശി കാഴ്ചവെച്ചിരിക്കുന്നത്.
ഉർവശിയെ ലേഡി മോഹന്‍ലാല്‍ എന്നാണ് പലരുംവിശേഷിപ്പിക്കുന്നത്. ഇത് ഉർവശിക്ക് അപമാനകരമാണെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു.
'ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണ്, അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് അവരുടേതായ ശൈലിയുണ്ട്. മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ എന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.
ഉര്‍വശിക്ക് അവരുടെതായ വ്യക്തിത്വവും മോഹന്‍ലാലിന് അദ്ദേഹത്തിന്റെതായ വ്യക്തിത്വവുമുണ്ട് മോഹന്‍ലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന നടിയാണ് ഉര്‍വശി. ആത്മാര്‍ഥതയോടെയും അര്‍പ്പണ ബോധത്തോടെയുമാണ് ഇരുവരും കഥാപാത്രങ്ങളെ സമീപിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
സത്യന്‍ അന്തിക്കാട് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രങ്ങളായ മഴവില്‍ക്കാവടി, തലയണമന്ത്രം, അച്ചുവിന്‍റെ അമ്മ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.