ഷാറൂഖിന് 17 ഫോണുകൾ ഉണ്ട്, എനിക്ക് ഒരു നമ്പറും, 'ജവാന്' ശേഷം ഞാൻ അദ്ദേഹത്തെ വിളിച്ചു, പക്ഷേ...
text_fieldsഷാറൂഖ് ഖാനെ നേരിൽ കണ്ടിട്ട് വർഷങ്ങളായെന്ന് സുഹൃത്തും നടനും എഴുത്തുകാരനുമായ വിവേക് വസ്വാനി. സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഷാറൂഖിനെ നേരിൽ കണ്ടിട്ട് വർഷങ്ങളായെന്നും ഫോണിൽ വിളിച്ചാൽ കിട്ടാൻ ബുദ്ധിമുട്ടാണെന്നും വസ്വാനി പറഞ്ഞു.
'നാല് വർഷങ്ങൾക്ക് മുമ്പുള്ള ഷാറൂഖ് ഖാന്റെ പിറന്നാൾ പാർട്ടിയിലാണ് അവസാനമായി കണ്ടത്. അതിനു ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. ഇപ്പോൾ കുറച്ചു കാലമായി പരസ്പരം കണ്ടിട്ട്- വസ്വനി പറഞ്ഞു.
ഷാറൂഖിനെ ഫോണിൽ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്. കാരണം അദ്ദേഹത്തിന് 17 ഫോണുകളുണ്ട്. എനിക്കാണെങ്കിൽ ഒരു നമ്പർ മാത്രം. അദ്ദേഹം ഫോൺ എടുത്താൽ മാത്രമേ എനിക്ക് സംസാരിക്കാൻ കഴിയൂ. ജവാൻ സിനിമ ഇറങ്ങിയതിന് ശേഷം ഞാൻ അങ്ങോട്ട് വിളിച്ചു. പക്ഷെ ആ സമയം ഫോൺ എടുത്തില്ല. എന്നാൽ പിന്നീട് ഷാറൂഖ് എന്നെ തിരിച്ചു വിളിച്ചപ്പോൾ എനിക്കും ഫോൺ എടുക്കാൻ കഴിഞ്ഞില്ല. ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരു സാമ്രാജ്യത്തിന്റെ ഉടമയാണ് അദ്ദേഹം. എപ്പോഴും യാത്രകളിലായിരിക്കും. അതിനാൽ എനിക്ക് യാതൊരു പിണക്കമോ പരിഭവമോയില്ല- വസ്വനി കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. താരങ്ങളുടെ ഇടയിൽ പോലും നടന് ആരാധകർ ഏറെയാണ്. ടെലിവിഷനിലൂടെ അഭിനയ ജീവിതം ആരംഭിച്ച എസ്.ആർ.കെയുടെ കരിയറിൽ മറക്കാനാവാത്ത പേരുകളിലൊന്നാണ് നടൻ വിവേക് വസ്വാനിയുടെത്. പല അഭിമുഖങ്ങളിലും തുടക്കകാലത്ത് വിവേക് നൽകിയ പിന്തുണയെക്കുറിച്ചും സഹായങ്ങളെക്കുറിച്ചും ഷാറൂഖ് പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.