'അജയന്‍റെ രണ്ടാം മോഷണ'ത്തിലേക്ക് പ്രതിഭകളെ തേടി ടൊവീനോ
text_fieldsടൊവീനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന 'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ടൊവീനോയുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ 8നും 10നും ഇടയിൽ പ്രായമുള്ള ബാലതാരങ്ങളെ മുതൽ 70 വയസ്സിനു മുകളിലുള്ളവരെ വരെയാണ് അന്വേഷിക്കുന്നത്.
History is witness to the fact that talents who have auditioned for a role have gone on to create wonders onscreen later. Here is an opportunity for you too. Releasing Casting call for #AjayanteRandamMoshanam. pic.twitter.com/zlw84ejH2i
— Tovino Thomas (@ttovino) July 28, 2022
ടൊവീനോ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. എഡിറ്റ് ചെയ്യാത്ത ഫോട്ടോയും രണ്ടു മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോയും ആഗസ്റ്റ് ആറിന് മുമ്പായി അയക്കാനാണ് നിർദേശം.
ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം യു.ജി.എം എന്‍റർടെയിൻമെന്‍റാണ് നിർമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.