ഭാരതം മാറ്റണം, സർക്കാർ ഉത്പന്നം മതി, പേരിനെതിരെ സെൻസർ ബോർഡ്
text_fieldsസുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി. വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിനെതിരെ സെൻസർ ബോർഡ്. ചിത്രത്തിന്റെ പേരിൽ നിന്നും ഭാരതം മാറ്റണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചതായി അണിയറ പ്രവർത്തകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സെൻസർ ബോർഡ് നിർദേശത്തെ തുടർന്ന് ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പന്നമെന്നാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഭാരതം എന്ന വാക്ക് പിൻവലിക്കാൻ ആവശ്യപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള യാതൊരു വിശദീകരണവും സെൻസർ ബോർഡ് നൽകിയിട്ടില്ലെന്ന് നായകൻ സുബീഷ് സുധി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
'കേരളം എന്നോ തമിഴ്നാട് എന്നോ മാറ്റിക്കോളൂ പക്ഷെ ഭാരതം എന്ന് ഉപയോഗിക്കാൻ പാടില്ല എന്നാണ് നിർദേശം. ഞങ്ങൾക്ക് യു സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയാണിത്. അവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള രാഷ്ട്രീയമോ അല്ലെങ്കിൽ അവർ ഉദ്ധേശിക്കുന്ന സാധനങ്ങളോ ഒന്നും ഈ സിനിമ പറയുന്നില്ല. ക്ലീൻ യു സർട്ടിഫിക്കറ്റുമാണ് സിനിമയ്ക്ക് തന്നിരിക്കുന്നത് എന്നിട്ടാണ് ഭാരതം എന്ന വാക്ക് എടുത്തുമാറ്റണമെന്ന് പറയുന്നത്- സുബീഷ് പറഞ്ഞു.
ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം.
സുഭീഷ് സുധി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ കൂടാതെ അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മാര്‍ച്ച് എട്ടിന് തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തര്‍ ആണ്. അന്‍സര്‍ ഷായാണ് ഛായാഗ്രഹണം. ക്രിയേറ്റീവ് ഡയറക്ടര്‍- രഘുരാമ വര്‍മ്മ, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- നാഗരാജ് നാനി, എഡിറ്റര്‍- ജിതിന്‍ ഡി.കെ, സംഗീതം- അജ്മല്‍ ഹസ്ബുള്ള, ഗാനരചന- അന്‍വര്‍ അലി, വൈശാഖ് സുഗുണന്‍, പശ്ചാത്തല സംഗീതം- എ.ടീം, കലാസംവിധാനം- ഷാജി മുകുന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എംഎസ് നിധിന്‍, സൗണ്ട് ഡിസൈനര്‍- രാമഭദ്രന്‍ ബി, മിക്‌സിംഗ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- വിനോദ് വേണുഗോപാല്‍, ഡി.ഐ- പോയറ്റിക്ക്, കളറിസ്റ്റ്- ശ്രീക് വാര്യര്‍, വിതരണം- പ്ലാനറ്റ് പിക്‌ചേഴ്‌സ്, വിഎഫ്എക്‌സ്- ഡിജി ബ്രിക്‌സ്, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പിആര്‍ഒ- എ. എസ് ദിനേശ്- എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.