ചാച്ചാജി മാർച്ച് 26ന്
text_fieldsഫാമിലി സിനിമാസിന്‍റെ ബാനറിൽ എ. അബ്ദുൾ റഹിം നിർമ്മിച്ച് എം. ഹാജാ മൊയ്നു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ചാച്ചാജി മാർച്ച് 26ന് ഒടിടി റിലീസാകുന്നു. ലൗലാന്‍റ്, സ്കൂൾ ഡയറി എന്നീ ചിത്രങ്ങൾക്കു ശേഷമുള്ള ഹാജാ മൊയ്നുവിന്‍റെ ചിത്രമാണിത്. ദേശീയ അവാർഡ് നേടിയ മിന്നാമിനുങ്ങിനുശേഷം സുരഭിലക്ഷ്മി നായികയായി എത്തുന്ന ചിത്രം മരുതുപുരം ഗ്രാമത്തെയും അവിടുത്തെ നിഷ്ക്കളങ്കരായ ജനങ്ങളെയും ഹൃദയത്തോടു ചേർത്തു വെച്ച മനുഷ്യ സ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥയാണിത്.
അബ്ദുൾറഹിം, കൃഷ്ണശ്രീ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, വി.കെ ബൈജു, ദീപക് രാജ് പുതുപ്പള്ളി, അഷ്റഫ് പേഴുംമൂട്, ആന്‍റണി അറ്റ്ലസ്, നൗഫൽ അജ്മൽ, തൽഹത്ത് ബാബു, ഷിബു ഡാസ് ലർ, ബിസ്മിൻഷാ, ദിയ, ആഷി അശോക്, മാളവിക എസ്. ഗോപൻ, ബീനാസുനിൽ, ബിജു ബാലകൃഷ്ണൻ, എം.ജി കാവ് ഗോപാലകൃഷ്ണൻ, മായ എന്നിവർ അഭിനയിക്കുന്നു.
ഛായാഗ്രഹണം - പ്രതീഷ് നെന്മാറ, എഡിറ്റിംഗ് - രതീഷ് മോഹൻ, ഗാനരചന - എം. ഹാജാമൊയ്നു, എ. അബ്ദുൾ റഹിം, സംഗീതം - എം.ജി ശ്രീകുമാർ, ആലാപനം - എം.ജി ശ്രീകുമാർ, വൈഷ്ണവി, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബി. ചിത്തരഞ്ജൻ, കല- റിഷി എം, ചമയം - ബൈജു ബാലരാമപുരം, കോസ്റ്റ്യും - ശ്രീജിത്ത് കുമാരപുരം, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് - സുനിൽ നന്നമ്പ്ര, ഷാൻ അബ്ദുൾ വഹാബ്, അസോസിയേറ്റ് ഡയറക്ടർ - ഷാജഹാൻ തറവാട്ടിൽ, സംവിധാന സഹായി - സ്നിഗ്ദിൻ സൈമൺ ജോസഫ് , സ്റ്റിൽസ് - അജേഷ് ആവണി , ഡിസൈൻസ് - പ്രമേഷ് പ്രഭാകർ , ഒടിടി റിലീസ്- ഹൈ ഹോപ്‌സ് എന്‍റർടെയ്ൻമെന്റ്സ്, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.