ചാർലിയുടെ തമിഴ് റീമേക്ക് 'മാര' ഡിസംബറിൽ ഒ.ടി.ടി റിലീസായെത്തും
text_fieldsദുൽഖർ സൽമാനും പാർവതി തിരുവേത്തും പ്രധാനവേഷങ്ങളിലെത്തി മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ 'ചാർളി'യുടെ തമിഴ് റീമേക്ക് 'മാര' ഡിസംബർ 17ന് പ്രേക്ഷകരിലേക്കെത്തുന്നു. ആമസോൺ പ്രൈമിൽ ഡിജിറ്റലായാണ് റിലീസ്.
ആർ. മാധവൻ, ശ്രദ്ധ ശ്രീനാഥ്, ശിവദ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ദിലീപ് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചാർലിയിൽ പാർവതി അവതരിപ്പിച്ച വേഷം ശ്രദ്ധയും അപർണ ഗോപിനാഥിെൻറ വേഷം ശിവദയും കൈാകാര്യം ചെയ്തിരിക്കുന്നു. വിക്രംവേദയെന്ന ചിത്രത്തിൽ മാധവനും ശ്രദ്ധയും ഒരുമിച്ചെത്തിയിരുന്നു.
അലക്സാണ്ടറും മൗലിയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൽക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദിലീപിെൻറ സംവിധാന സംരംഭമാണിത്.
എ.എൽ. വിജയ് ആദ്യം ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയി. സായി പല്ലവിയെ ആയിരുന്നു ചിത്രത്തിൽ ആദ്യം നായികയായി നിശ്ചിച്ചിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നമായി വന്നതോടെ താരം പിൻമാറി. ആഗസ്റ്റിലാണ് ചിത്രത്തിെൻറ ചിത്രീകരണം പൂർത്തിയായത്. അനുഷ്ക ഷെട്ടി-മാധവൻ ചിത്രം നിശബ്ദവും ഒ.ടി.ടി റിലീസായി എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2015ൽ പുറത്തിറങ്ങിയ ചാർലി മാർട്ടിൻ പ്രക്കാട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി ആറും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് രചന നിർവഹിച്ച ചിത്രം പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങി സൂപ്പർ ഹിറ്റായി മാറി. 46ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പട എട്ട് അവാർഡുകൾ ചാർലി സ്വന്തമാക്കിയിരുന്നു. ഷെബിൻ ബക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്നായിരുന്നു നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.