കമൽ ഹാസന് പിറന്നാൾ ആശംസയുമായി പിണറായി വിജയൻ; 'നിങ്ങൾ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്'
text_fields68ാം പിറന്നാൾ ആഘോഷിക്കുന്ന ഉലകനായകൻ കമൽ ഹാസന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
''പ്രിയപ്പെട്ട കമൽ ഹാസന് പിറന്നാൾ ആശംസകൾ. സമാനതകളില്ലാത്ത കലാകാരൻ, നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടേയും സന്തോഷത്തോടേയും ജീവിക്കാനാവട്ടെ''- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും ഇന്ത്യൻ സിനിമാലോകവും എത്തിയിട്ടുണ്ട്. ഇന്ത്യൻ 2 ആണ് അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നടന്റെ പിറന്നാൾ പ്രമാണിച്ച് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. വിക്രം 2 ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.