ഫിലിം ക്രിട്ടിക്സ് അവാർഡ് പെരുമയിൽ ചെക്കൻ
text_fieldsഅവഗണിക്കപ്പെടുന്ന വയനാടൻ ആദിവാസി കലാകാരൻ്റെ കഥ പറഞ്ഞ ചിത്രം ചെക്കൻ, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡു കരസ്ഥമാക്കി. ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച ചെക്കൻ, വൺ ടു വൺ മീഡിയയുടെ ബാനറിൽ ഖത്തർ പ്രവാസിയായ മൺസൂർ അലിയാണ് നിർമ്മിച്ചത്.
"ബഡ്ജറ്റഡ് ചിത്രങ്ങൾക്കു ലഭിക്കുന്ന ഇത്തരം വലിയ അംഗീകാരങ്ങൾ ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ കലാകാരന്മാർക്ക് വലിയ ഊർജ്ജമാണ് പകരുന്ന "തെന്ന് അവാർഡു നേടിയതിനു ശേഷമുള്ള പ്രതികരണത്തിൽ ഷാഫി അഭിപ്രായപ്പെട്ടു. മികച്ച ഗായകനുള്ള പ്രേംനസീർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ചിത്രം ഇതിനോടകം വാരിക്കൂട്ടി.
കാർത്തിക് വിഷ്ണു നായകനായ ചെക്കനിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിബു സുകുമാരൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ, ദേശീയ അവാർഡു ജേതാവ് നഞ്ചിയമ്മയും നാടൻ പാട്ട് ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും ചേർന്നാണ് പാടിയിരിക്കുന്നത്.
ബിബിൻ ജോർജ്, മറീന മൈക്കിൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി രചനയും ഒപ്പം ഷാനു കാക്കൂരിനൊപ്പം സംവിധാനവും നിർവ്വഹിക്കുന്ന "കൂടൽ " എന്ന ചിത്രത്തിൻ്റെ ഒരുക്കത്തിലാണ് മലപ്പുറം സ്വദേശിയായ ഷാഫി. പിആർഓ അജയ് തുണ്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.