'ദുരന്തത്തിനിരയായവരുടെ വിഷമത്തിൽ പങ്കുചേരുന്നു'; വയനാടിന് ധനസഹായവുമായി ചിരഞ്ജീവിയും രാംചരണും
text_fieldsനടൻഅല്ലു അർജുന് പിന്നാലെ വയനാടിന് ധനസഹായവുമായി ചിരഞ്ജീവിയും രാം ചരണും.ഒരുകോടി രൂപയാണ് ഇരു താരങ്ങളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിൽ പങ്കുചേരുന്നെന്നും അദ്ദേഹം കുറിച്ചു.
'പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ട്.വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ചേരുന്നു. ഞാനും രാംചരണും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവനചെയ്യുന്നു. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാർഥിക്കുന്നു'-ചിരഞ്ജീവി എക്സിൽ കുറിച്ചു.
അല്ലു അർജുൻ 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ഒരുപാട് ദുഃഖമുണ്ടാക്കിയെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ നൽകുകയാണെന്നും അല്ലു അർജുൻ പറഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.