Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലോക സംഗീതദിനത്തിൽ ഹൊറർ...

ലോക സംഗീതദിനത്തിൽ ഹൊറർ ത്രില്ലർ 'ചിത്തിനി'യുടെ രണ്ടാം ടീസർ എത്തുന്നു

text_fields
bookmark_border
Chithini Movie Second Teaser Released  On June 21  at 6 PM
cancel

സ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ‘ചിത്തിനി’യുടെ രണ്ടാം ടീസർ ഇന്ന് വൈകിട്ട് ആറിന് പുറത്തിറങ്ങും. നേരത്തെ പുറത്തിറങ്ങിയ ടീസർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിത്തിനി ആരാണ്? ചിത്തിനിക്ക് എന്താണ് സംഭവിച്ചത്?' എന്ന ചോദ്യത്തിലാണ് ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന പുതിയ സിനിമയുടെ ആദ്യ ടീസർ അവസാനിക്കുന്നത്. ചിത്തിനി’യിലെ ഈസ്റ്റ് കോസ്റ്റ് വിജയൻ രചിച്ച ‘ആരു നീ,ആരു നീ, ആരാണ് നീ’ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന സീറ്റ് എഡ്ജ് ത്രില്ലർ ആയ ‘ചിത്തിനി’യിൽ അമിത് ചക്കാലയ്ക്കൽ ആണ് നായകൻ. ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി എന്നിവരാണ് മറ്റു താരങ്ങള്‍ .‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ ഗുപ്തയാണ് നായിക.

കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജ് സംഗീതം നിര്‍വ്വഹിക്കുന്നു. നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

വലിയ മുതല്‍മുടക്കിൽ ഒരുങ്ങുന്ന ' ചിത്തിനി ' ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാര്‍,ചിറ്റൂര്‍, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം. പാലക്കാട് എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം

സത്യ പ്രകാശ്, ഹരി ശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തുട്ടി എന്നിവരാണ് ഗായകര്‍. വയനാട്ടിലെ നാടൻപാട്ട് കലാകാരന്മാരും ചിത്രത്തിലെ ഒരു ഗാനത്തിന്റെ പിന്നണിയിൽ ഭാഗമായിട്ടുണ്ട്. ഛായാഗ്രഹണം-രതീഷ് റാം,എഡിറ്റിങ്-ജോണ്‍കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- സുജിത്ത് രാഘവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍, കോറിയോഗ്രാഫി-കല മാസ്റ്റര്‍, സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്‌സ്-നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിംഗ്-വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്-അനൂപ് ശിവസേവന്‍,അസിം കോട്ടൂര്‍,സജു പൊറ്റയില്‍ കട, അനൂപ്,പോസ്റ്റര്‍ ഡിസൈനര്‍- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പി ആര്‍ ഓ-എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chithini
News Summary - Chithini Movie Second Teaser Released On June 21 at 6 PM
Next Story