ചിത്രം സിനിമയിലെ ബാലതാരം അന്തരിച്ചു; ആദരാഞ്ജലികളുമായി മോഹൻലാൽ
text_fieldsകൊല്ലം: സിനിമ-സീരിയൽ താരം ശരൺ വേണു അന്തരിച്ചു. കടുത്ത പനിയെത്തുടർന്ന് രണ്ടുദിവസമായി ചികിത്സയിലായിരുന്ന ശരൺ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 40 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം.
ചിത്രം സിനിമയിലെ ബാലതാരത്തിന്റെ വേഷത്തിലൂടെയാണ് ശരൺ ശ്രദ്ധേയനായത്. ശരണിന് മോഹൻലാലും നടൻ മനോജ് കെ.ജയനും ആദരാഞ്ജലികൾ അർപ്പിച്ചു.
അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തിയായിരുന്നു ശരെണന്ന് മനോജ് കെ.ജയൻ അനുസ്മരിച്ചു. ചിത്രത്തിൽ അഭിനയിച്ചതിനാൽ തന്നെ 1989-ൽ 'കുമിളകൾ' എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നുവെന്ന് മനോജ് കെ.ജയൻ ഓർത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.