ഒാസ്കാറുകൾ വാരിക്കൂട്ടി നൊമാഡ്‍ലാൻഡ്; സംവിധാനം ക്ലോയി ചാവോ, നടൻ ആൻണി ഹോപ്കിൻസ്, നടി ഫ്രാൻസെസ് മക്ഡോർമൻഡ്
text_fieldsലോസ്ഏഞ്ചൽസ്: മികച്ച സംവിധാനത്തിനുള്ള ഒാസ്കർ പുരസ്കാരം നേടി ചരിത്രം കുറിച്ച് ക്ലോയി ചാവോ. ചൈനീസ് വംശജ ക്ലോയി ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയി മാറി. മികച്ച ചിത്രമായി തെരഞ്ഞെടുത്ത 'നൊമാഡ്‍ലാൻഡ്' എന്ന ചിത്രത്തിലൂടെയാണ് േക്ലായി ചാവോ പുരസ്കാര ജേതാവായത്. മികച്ച നടിയടക്കം മൂന്ന് പുരസ്കാരങ്ങൾ 'നൊമാഡ്‍ലാൻഡ്' നേടി.
ഫ്രാൻസെസ് മക്ഡോർമൻഡ് ആണ് മികച്ചനടി. നൊമാഡ്ലാൻഡിൽ ഇവർ അവതരിപ്പച്ച വേഷത്തിനാണ് അവാർഡ്. ആൻണി ഹോപ്കിൻസാണ് മികച്ച നടൻ. 'ദ ഫാദർ' ലെ വേഷമാണ് ആന്‍റണി ഹോപ്കിൻസിന് അവാർഡ് നേടിക്കൊടുത്തത്. മികച്ച നടനുള്ള അവാർഡ് നേടുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന ബഹുമതിയും ആന്‍റണിക്ക് സ്വന്തമായി.
പ്രോമിസിങ് യങ് വുമൻ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എമെറാൾ ഫെന്നെൽ സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥ ക്രിസ്റ്റഫർ ഹാംപ്റ്റൻ, ഫ്ലോറിയൻ സെല്ലെർ (ചിത്രം: ദ ഫാദർ). മികച്ച ഛായാഗ്രഹണം: എറിക് മെസേർഷ്മിറ്റ് (ചിത്രം: മാൻക്).
'ജൂദാസ് ആൻഡ് ദ ബ്ലാക് മിശിഹ' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്കാരം ഡാനിയൽ കലൂയ സ്വന്തമാക്കി. 'മിനാരി'യിലെ വേഷത്തിന് യുനു യു ജംഗ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി.
മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം 'സോൾ' നേടി. 'മൈ ഒക്ടോപസ് ടീച്ചർ' ആണ് മികച്ച ഡോക്യൂമെന്‍ററി ചിത്രം. എഡിറ്റിങ്ങിനും ശബ്ദത്തിനുമുള്ള പുരസ്കാരം 'സൗണ്ട് ഒാഫ് മെറ്റൽ' നേടി. 'ജൂദാസ് ആൻഡ് ദ ബ്ലാക് മിശിഹ', 'ഫൈറ്റ് ഫോർ യു' എന്നവക്കാണ് ഗാനത്തിനുള്ള പുരസ്കാരം.
ആനിമറ്റേഡ് ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം 'ഇഫ് എനിതിങ് ഹാപൻസ് ഐ ലവ് യു' നേടി. സംഗീതത്തിനുള്ള പുരസ്കാരം 'സോൾ' നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.