Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ചുരുൾ’ ഫസ്റ്റ്‌ലുക്ക്...

‘ചുരുൾ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കി മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
‘ചുരുൾ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കി മന്ത്രി സജി ചെറിയാൻ
cancel

തിരുവനതപുരം: കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്‍റ് കോർപറേഷന്‍റെ എസ്.സി - എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ ചിത്രമായ ‘ചുരുളി’ന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സംവിധായകൻ ജിയോ ബേബി, കൃഷാന്ദ്, രോഹിത്ത് എം.ജി കൃഷ്ണൻ എന്നിവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചു.


നവാഗതനായ അരുൺ ജെ. മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ത്രില്ലർ ക്രൈം ഡ്രാമയാണ് സിനിമ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ചിത്രം ഈ മാസം അവസാനം തിയറ്ററുകയിൽ എത്തും.

ഗോപൻ മങ്ങാട്ട്, കലാഭവൻ ജിന്റോ, ഡാവിഞ്ചി, സോനാ അബ്രഹാം, ബാലു ശ്രീധർ, അഖില നാഥ്, സതീഷ് കെ. കുന്നത്ത്, അസീം ഇബ്രാഹിം, സിറിൽ, അജേഷ് സി.കെ, എബി ജോൺ, അനിൽ പെരുമ്പളം, സിജുരാജ്, സായി ദാസ്, സേതുനാഥ്, നീതു ഷിബു മുപ്പത്തടം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രവീൺ ചക്രപാണി ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് ഡേവിസ് മാനുവൽ ആണ്. ആഷിക് മിറാഷിന്‍റെ വരികൾക്ക് സംഗീതം നൽകിയത് മധു പോൾ. കോ റൈറ്റേഴ്സ്: അനന്തു സുരേഷ്, ആഷിക് മിറാഷ്.

ലൈൻ പ്രൊഡ്യൂസർ: അരോമ മോഹൻ. മേക്കപ്പ്: രതീഷ് വിജയൻ. വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ. കലാസംവിധാനം: നിതീഷ് ചന്ദ്രൻ ആചാര്യ. സ്റ്റണ്ട്: മാഫിയ ശശി. ഡി.ഐ കളറിസ്റ്റ്: ബി. യുഗേന്ദ്ര. സൗണ്ട് ഡിസൈൻ: രാധാകൃഷ്ണൻ എസ്., സതീഷ് ബാബു, ഷൈൻ ബി. ജോൺ. സൗണ്ട് മിക്സിങ്: അനൂപ് തിലക്. പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രാകരി. അസോസിയേറ്റ് ഡയറക്ടർ: സജീവ് ജി. അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്: പ്രശോഭ് ദിവാകരൻ, സൂര്യ ശങ്കർ. വിഷ്വൽ എഫക്റ്റ്സ്: മഡ് ഹൗസ്. സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര. പരസ്യകല: കിഷോർ ബാബു. പി.ആർ.ഒ: റോജിൻ കെ. റോയ്. മാർക്കറ്റിങ്: ടാഗ് 360.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first look posterChurul movie
News Summary - Churul movie first look poster
Next Story