തിയറ്ററുകളിൽ പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കാനാവില്ല; കുടിവെള്ളം സൗജന്യമായി നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തിയറ്റർ ഉടമകൾക്ക് പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ആളുകൾ കൊണ്ടു വരുന്നത് നിയന്ത്രിക്കാമെന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. സിനിമ തിയറ്റർ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലമാണ്. അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉടമക്ക് അനുവാദമുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
സിനിമ കാണാൻ എത്തുന്നയാളുകൾ ഉടമ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അതേസമയം, ശുദ്ധമായ കുടിവെള്ളം തിയറ്ററിൽ സൗജന്യനിരക്കിൽ ഉറപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കുട്ടികൾക്കുള്ള ഭക്ഷണം തിയറ്ററിനകത്ത് കൊണ്ടു പോകുന്നതിനും നിയന്ത്രണമുണ്ടാവില്ല.
നേരത്തെ സിനിമ കാണാനെത്തുന്നവർ പുറത്ത് നിന്ന് ഭക്ഷണവും മറ്റ് പാനീയങ്ങളും കൊണ്ടു വരുന്നത് തടയരുതെന്ന് ജമ്മുകശ്മീർ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ തിയറ്റർ ഉടമകളും മൾട്ടിപ്ലെക്സ് അസോസിയേഷനും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.