നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു
text_fieldsപ്രമുഖ സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റ് വി.പി. രാമചന്ദ്രൻ (81) നിര്യാതനായി. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. സംസ്കാരം നാളെ രാവിലെ ഒമ്പതു മണിക്ക് പയ്യന്നൂർ മഹാദേവ ഗ്രാമം സ്മൃതിയിൽ നടക്കും.
1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. നിരവധി സിനിമകളില്‍ ശബ്ദം നല്‍കിയിട്ടുമുണ്ട്. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫിസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം എന്നിവയായിരുന്നു ചിത്രങ്ങൾ. ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി.പി. ധനഞ്ജയന്റെ സഹോദരനാണ്.
ഭാര്യ: വത്സ രാമചന്ദ്രൻ (ഓമന). മക്കൾ: ദീപ (ദുബൈ), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ). മരുമക്കൾ: കെ. മാധവൻ (ബിസിനസ്, ദുബൈ), ശിവസുന്ദർ (ബിസിനസ്, ചെന്നൈ). മറ്റ് സഹോദരങ്ങൾ: വി.പി. മനോമോഹൻ, വി.പി. വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവിക്കുട്ടി, പുഷ്പവേണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.