കോവിഡ്; സിനിമ, സീരിയിൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിൽ സീരിയൽ, സിനിമകളുടെ ചിത്രീകരണം നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. നേരത്തെ തന്നെ പല മലയാള സിനിമകളുടെയും ഷൂട്ടിങ് കോവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് നിർത്തിവച്ചിരുന്നു.
'സാമൂഹിക അകലം പാലിച്ച് നടത്താന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാരണത്താൽ സീരിയല്‍, സിനിമ, ഡോക്യുമെന്‍ററി എന്നിവയുടെ ഔട്ട് ഡോര്‍ - ഇൻഡോർ ഷൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തവയ്ക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡിെൻറ രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ, ഷാജി കൈലാസിെൻറ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന 'കടുവ'യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. "നമ്മുടെ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് 'കടുവ' സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും", -ഷാജി കൈലാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.