മലയാളി ഛായാഗ്രാഹകൻ ദിൽഷാദ് കോവിഡ് ബാധിച്ചു മരിച്ചു
text_fieldsമുംബൈ: ശ്രദ്ധേയനായ ഛായാഗ്രാഹകൻ വി.എ. ദിൽഷാദ് (53) കോവിഡ് ബാധിച്ചു മരിച്ചു. മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം. ബോരിവലി ഖബർസ്ഥാനിൽ ഖബറടക്കി. എറണാകുളം നോർത്ത് വെളുത്തേടത്ത് പറമ്പിൽ പരേതനായ അമിർ ജാെൻറയും നൂർജഹാെൻറയും മകനാണ്.
പിപ്പി ജാനെന്നാണ് സുഹൃത്തുക്കൾക്കിടയിൽ വിളിക്കപ്പെട്ടത്. രാമചന്ദ്രബാബുവിെൻറ അസിസ് റ്റൻറായാണ് സിനിമയിൽ തുടക്കം. ഇരിക്കൂ എം.ഡി അകത്തുണ്ട്, ആധാരം, വെങ്കലം , സൂര്യ ഗായത്രി, സല്ലാപം, ദേവരാഗം തുടങ്ങിയ മലയാള സിനിമകളിൽ പ്രവർത്തിച്ച ശേഷമാണ് ബോളിവുഡിലെത്തുന്നത്.
ടാർസൻ ദ വണ്ടർ കാർ, െഎത്രാസ്, 36 ചിനാ ടൗൺ, നഖാബ്, റേസ്, റേസ് ടു, പ്ലയേഴ്സ് തുടങ്ങിയ സിനിമകളിൽ ഛായാഗ്രാഹകൻ രവി യാദവിനൊപ്പം ഓപറേറ്റിങ് കാമറാമാനായ ശേഷമാണ് 'ദ വെയിറ്റിങ് റൂം' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായത്.
'ദ ബ്ലാക്ക് റഷ്യൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടി. ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി സിനിമകളിലും സാന്നിധ്യമറിയിച്ചു. അബ്ബാസ് മസ്താെൻറ കപിൽ ശർമ നായകനായ 'കിസ് കിസ്കൊ പ്യാർ കരു', 'മെഷീൻ' എന്നീ സിനിമകൾക്ക് ശേഷം പുതിയ ചിത്രത്തിെൻറ ഒരുക്കത്തിലായിരുന്നു. ചങ്ങനാശേരി സ്വദേശി ബബിതയാണ് ഭാര്യ. അമൻ ദിൽഷാദ് മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.