വീട്ടിൽ നിരോധിത ലഹരി വസ്തു കണ്ടെത്തി; ഹാസ്യതാരം ഭാർതി സിങ് അറസ്റ്റിൽ
text_fieldsമുംബൈ: വീട്ടിൽ കഞ്ചാവ് കണ്ടെത്തിയ കേസിൽ ഹാസ്യതാരം ഭാർതി സിങ്ങ് അറസ്റ്റിൽ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിലായിരുന്നു കുറഞ്ഞ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. പിന്നാലെ നടിയെയും ഭർത്താവ് ഹാർഷ് ലിംബാച്ചിയയെയും എൻസിബിയുടെ മുംബൈ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ്. ഇരുവരും നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എൻ.സി.ബി മുംബൈയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു മയക്കുമരുന്ന് ഡീലറെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഭാർതി സിങ്ങിെൻറ പേര് ഉയർന്നുവന്നതെന്ന് എൻസിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസിയായ പി.ടി.െഎ റിപ്പോർട്ട് ചെയ്യുന്നു. 'അവരുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ "ചെറിയ അളവിൽ കഞ്ചാവ്" കണ്ടെടുത്തു. മുംബൈയിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും ഏജൻസി തിരച്ചിൽ നടത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരി മാഫിയയിലേക്കും നീളുകയായിരുന്നു. കുറച്ചുദിവസം മുമ്പ് നടൻ അർജുൻ രാംപാലിെൻറ വീട്ടിൽ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുന്നതിനായി മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.