ഉണ്ണി മുകുന്ദന്‍റെ 'വലിയപൊട്ട്' പരാമർശം വിവാദമാകുന്നു, വിമർശനവുമായി നിരവധി പേർ
text_fieldsനടന്‍ ഉണ്ണി മുകുന്ദന്‍ എസ്.ഐ ആനി ശിവയെ പ്രശംസിച്ച് കൊണ്ട് പങ്കുവച്ച പോസ്റ്റിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ആനി ശിവയെ അഭിനന്ദിക്കാനാണോ അതോ മറ്റ് പലരേയും അപകീർത്തിപ്പെടുത്താനാണോ ഉണ്ണി പോസ്റ്റിട്ടത് എന്നാണ് പലരും ചോദിക്കുന്നത്.
'സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ് സാധ്യമാവുക എന്നാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.'
ഈ പരാമര്‍ശത്തിലൂടെ ഒരു വിഭാഗം സ്ത്രീകള്‍ ചെയ്യുന്നത് ശരിയല്ലെന്ന സന്ദേശമാണ് പ്രേക്ഷകന് ലഭിക്കുന്നത് എന്നാണ് വിമർശനം. ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബിയും ആക്ടിവിസ്റ്റ് അരുന്ധതിയും അടക്കമുള്ളവർ.
'ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.'-സോഷ്യല്‍ മീഡിയയില്‍ പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവെച്ച് അരുന്ധതി കുറിച്ചു.
"പ്രിയപ്പെട്ട ഉണ്ണി… മോശം പോസ്റ്റ് ആണ്" എന്നാണ് ജിയോ ബേബി പോസ്റ്റിന് താഴെ കമന്റായി കുറിച്ചിരിക്കുന്നത്.
മാതാ അമൃതാന്ദമയിയെയും സുഷമസ്വരാജിനെയും അപമാനിച്ചു താരം എന്നാണ് ചിലരുടെ വാദം. ഉണ്ണി മുകുന്ദന്‍റെ മസിലിനെയും ചിലർ പരിഹസിക്കന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.