ടൊവിനോ ചിത്രം 'തല്ലുമാല'യുടെ സെറ്റില്‍ സംഘര്‍ഷം; ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തള്ളിയെന്ന് പരാതി
text_fieldsകളമശ്ശേരി: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'തല്ലുമാല'യുടെ സെറ്റില്‍ സംഘര്‍ഷം. മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച വാക്കുതർക്കത്തിനിടെ നടൻ ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തള്ളിയെന്ന ആരോപണമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. കളമശ്ശേരി എച്ച്.എം.ടി റോഡിലാണ് സംഭവം.
മാലിന്യം നിക്ഷേപിക്കുന്നതും പൊതുനിരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായെന്നാണ് ആരോപണം. ഇതിനിടെ ഷൈന്‍ ടോം ചാക്കോ നാട്ടുകാരില്‍ ഒരാളെ തള്ളിയെന്നാണ് പറയുന്നത്. പരിക്കേറ്റ നാട്ടുകാരൻ ആശുപത്രിയിലാണ്.
അതേസമയം, നാട്ടുകാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'തല്ലുമാല' ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ. കല്യാണി പ്രിയദര്‍ശനാണ് നായിക. ഷൈന്‍ ടോം ചാക്കോയെ കൂടാതെ ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിൻ, അസിം ജമാൽ അടക്കമുള്ളവർ ചിത്രത്തിൽ അഭിനയിക്കുന്നത്.
അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'തല്ലുമാല'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.