എല്ലാവർക്കും കരാർ; ആദ്യ നിർദേശവുമായി ഡബ്ല്യു.സി.സി
text_fieldsകൊച്ചി: സിനിമ മേഖലയിലെ മുഴുവൻ തൊഴിലാളികളെയും കരാർ പരിധിയിൽ കൊണ്ടുവരണമെന്ന് വിമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി). ചലച്ചിത്ര വ്യവസായ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളുടെ തുടക്കമെന്ന നിലയിൽ ഡബ്ല്യു.സി.സി സമർപ്പിക്കുന്ന നിർദേശങ്ങളിൽ ആദ്യത്തേതാണിത്.
അഭിനേതാക്കളുൾപ്പെടെ എല്ലാ തൊഴിലാളികൾക്കും തൊഴിൽ കരാർ നൽകുക, സിനിമയുടെ പേര്, തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങൾ, പ്രതിഫലവും നിബന്ധനകളും, ജോലി പ്രൊഫൈൽ, കാലാവധിയും ക്രെഡിറ്റുകളും, പോഷ് ക്ലോസ് എന്നിവ കരാറിൽ ഉൾപ്പെടുത്തുക എന്നീ നിർദേശങ്ങളും സംഘടന മുന്നോട്ടുവെച്ചു. കരാർ ലംഘനങ്ങൾ പരാതിയായി ഉന്നയിക്കാൻ അവകാശമുണ്ടാകണമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.