ലവ് ജിഹാദില്ല; അസമിൽ ടിവി സീരിയലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി കോടതി
text_fieldsഗുവാഹതി: 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തെ തുടർന്ന് അസമിൽ ടെലിവിഷൻ പരമ്പരക്ക് ഏർപ്പെടുത്തിയ വിലക്ക് ഗുവാഹത്തി ഹൈക്കോടതി നീക്കി. ഹിന്ദു-അസം സംസ്കാരങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നുവെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ പ്രക്ഷോഭമാരംഭിച്ചതോടെയാണ്, സ്വകാര്യ വിനോദ ചാനലിലെ 'ബീഗം ജാൻ' എന്ന ടെലിവിഷൻ പരമ്പരക്ക് ഗുവാഹതി സിറ്റി പൊലീസ് രണ്ട് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയത്. പൊലീസ് വിലക്കേര്‍പ്പെടുത്തി രണ്ടാഴ്ച്ചക്ക് ശേഷമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സീരിയൽ മതവികാരം വ്രണപ്പെടുത്താത്തിടത്തോളം കാലം സംപ്രേക്ഷണം ചെയ്യാമെന്ന് കോടതി പറഞ്ഞു.
സിറ്റി പൊലീസ് മേധാവി തലവനായുള്ള 10 അംഗ കമ്മറ്റിയാണ് സീരിയല്‍ മതവികാരം വൃണപ്പെടുത്തുന്നുവെന്ന് വിലയിരുത്തി ബാന്‍ ചെയ്തത്. വിലക്കിന് ശേഷം സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചയാളെ അപമാനിക്കുംവിധം സമുഹമാധ്യമങ്ങളില്‍ ട്രോളുകയും ആസിഡ് ആക്രമണമുള്‍പ്പെടെയുള്ള വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ ഗുവാഹത്തി പൊലീസ് തയ്യാറായില്ല എന്നും ആക്ഷേപമുണ്ട്.
മുസ്ലിം നായകന്റെ സഹായത്തോടെ സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരു യുവതിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തിലാണ് സീരിയലിനെതിരെ പ്രതിഷേധം നടന്നത്.''ഹിന്ദുക്കളെയും ആസാമീസ് സംസ്കാരത്തെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ആരോപിച്ചിരുന്നു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുതാണ് സീരിയല്‍ . ഇത് അംഗീകരിക്കാനാവില്ലെ''. എന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാക്കള്‍ പറയുന്നത്.
എന്നാല്‍ ലവ് ജിഹാദ് ആരോപണം ആരുടെയോ ഭാവനയാണെന്നാണ് സീരിയലില്‍ നായികയായി അഭിനയിച്ച പ്രീതി കൊങ്കണയുടെ പ്രതികരണം. ''ഒരു പ്രതിസന്ധി ഘട്ടത്തില്‍ നായികയെ മുസ്ലിമായ നായകന് സഹായിക്കുന്നുവെന്നേയുള്ളൂ''. എന്നാല്‍ ഹിന്ദു നായിക മുസ്ലിം നായകനൊപ്പം ഒളിച്ചോടിയെന്ന വര്‍ഗീയ പ്രചാരണമാണുണ്ടായതെന്ന് പ്രീതി വിശദീകരിച്ചു. സീരിയലില്‍ ഒരു തരത്തിലുമുള്ള വര്‍ഗീയതയുമില്ല. മറിച്ച് മനുഷ്യത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ ബലാത്സംഗ ഭീഷണി ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണം നേരിടുകയാണെന്നും പ്രീതി കൊങ്കണ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.