അഭിനയത്തിന് കോവിഡ് 'കട്ട്'; ലോട്ടറി വിറ്റ് ഷൺമുഖൻ
text_fieldsമൂവാറ്റുപുഴ: കോവിഡ് കാലത്ത് സിനിമ ചിത്രീകരണം ഇല്ലാതായതോടെ നടൻ ഷൺമുഖൻ ലോട്ടറി വിൽപനയുടെ തിരക്കിലാണ്. ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ചേർത്തല സ്വദേശി ഷൺമുഖൻ പള്ളുരുത്തിയിൽ കൂട്ടുകാരനൊപ്പം താമസിക്കുകയാണെങ്കിലും, ദിവസവും മൂവാറ്റുപുഴയിലെത്തിയാണ് ലോട്ടറി വിൽക്കുന്നത്.
നഗരത്തിെൻറ മുക്കിലും മൂലയിലും കാൽനടയായി എത്തിയാണ് ടിക്കറ്റ് വിൽപന. ഈ ചെറിയ മനുഷ്യൻ സിനിമ നടനാെണന്ന് അധികമാർക്കും അറിയില്ല. തിരിച്ചറിയുന്നവർ ചോദിക്കും. അപ്പോൾ മാത്രം പരിചയപ്പെടുത്തും.
ഷൺമുഖൻ, വിനയെൻറ അദ്ഭുത ദ്വീപിലൂടെയാണ് സിനിമയിലെത്തുന്നത്. സിനിമയിൽ അഭിനയിക്കാൻ പോയാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പണം ലോട്ടറി ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്നുെണ്ടന്ന് ഷൺമുഖൻ പറയുന്നു.
നാൽപത്തേഴുകാരനായ ഷൺമുഖന് ബന്ധുവായി ആകെയുണ്ടായിരുന്നത് അമ്മയാണ്. അമ്മ മരിച്ചതോടെ പള്ളുരുത്തിയിൽ സുഹൃത്തിനൊപ്പമാക്കി താമസം. രാവിലെ തന്നെ അവിടെനിന്ന് പുറപ്പെടും. പിന്നെ ടിക്കറ്റ് വിൽപന. സന്ധ്യയോടെ മടക്കം. ഷൺമുഖെൻറ ദിവസങ്ങൾ ഇങ്ങനെ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.