'ആ കുട്ടിയെ ശ്വാസം വിടാൻ അനുവദിക്കൂ'; ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി -വിഡിയോ
text_fieldsമുംബൈ തീരത്തെ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ സുനിൽ ഷെട്ടി. ആര്യന് പിന്തുണയറിയിച്ച അദ്ദേഹം ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ അതിന് പിന്നാലെ കൂടുമെന്നും യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും പറഞ്ഞു.
'റെയ്ഡ് ഉണ്ടാകുന്ന സമയത്ത് ഒരുപാട് പേരെ അറസ്റ്റ് ചെയ്യുന്നതൊക്കെ സ്വഭാവികമാണ്. ആര്യൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നുള്ളതെല്ലാം നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികൾ പുരോഗമിക്കുകയാണെന്നും അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരമെങ്കിലും കൊടുക്കണമെന്നും സുനിൽ ഷെട്ടി വ്യക്തമാക്കി. സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മാധ്യമങ്ങൾ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് മുമ്പ് അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കടമയാണ്' - അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | When a raid is conducted at a place, many people are taken into custody. We assume that a particular boy must have consumed it (drugs). The process is on. Let's give that child a breather. Let real reports come out: Actor Sunil Shetty on NCB raid at an alleged rave party pic.twitter.com/qYaYSsxkyi
— ANI (@ANI) October 3, 2021
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ആര്യനുൾപ്പെടെ ഏട്ടു പേർ പിടിയിലായത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ആര്യൻ ഖാന് പുറമെ, അടുത്ത് സുഹൃത്ത് അർബാസ് മെർച്ചന്റ്, നുപുർ സരിക, മുൻമൻ ധമേച, ഇസ്മീത് സിംഗ്, മൊഹാക് ജസ്വാൾ, വിക്രാത് ചോക്കർ, ഗോമിത് ചോപ്ര എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ എൻ.സി.ബി റെയ്ഡ് നടത്തിയത്. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്, ഫാഷൻ, ബിസിനസ് രംഗത്തെ പ്രമുഖരാണ് പാർട്ടിയിൽ പങ്കാളികളായിരുന്നത്. തുടർന്ന് നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻ.സി.ബി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോടിക്കണക്കിന് ലഹരിവസ്തുക്കൾ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.