കത്ത് കൈയിൽ കിട്ടിയപ്പോഴേക്ക് അപ്പച്ചൻ പോയി; പി.ജെ. ആൻറണിയുടെ അവസാന കത്ത് പങ്കുവെച്ച് മകൾ
text_fieldsകൊച്ചി: അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയ ഭരത് പി.ജെ. ആൻറണിയുടെ ഓർമ ദിനത്തിൽ അദ്ദേഹം വീട്ടുകാർക്ക് അയച്ച അവസാനത്തെ കത്ത് പങ്കുവെച്ച് മകൾ അഡ്വ. എലിസബത്ത് ആൻറണി.
''1979 മാർച്ച് 14ന് കത്ത് ഇവിടെ കിട്ടിയപ്പോഴേക്ക് (ഇന്നേക്ക് 43 വർഷം മുമ്പ്)അപ്പച്ചൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു'' എന്ന വേദനയോടെയാണ് എലിസബത്ത് കത്ത് പങ്കുവെക്കുന്നത്. വീട്ടിൽ നിന്ന് അവസാനമായി ഇറങ്ങി മദ്രാസിലേക്ക് പുറപ്പെടുമ്പോൾ പി.ജെ. ആൻറണിക്ക് വയറിന് നല്ല സുഖമുണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് വിശദമാക്കിയാണ് കത്തെഴുതിയത്.
''പ്രിയപ്പെട്ട മേരീ...'' എന്ന് ഭാര്യയെ അഭിസംബോധന ചെയ്താണ് കത്തെഴുതിയിട്ടുള്ളത്. വയറിന് സുഖമില്ലാതെ ക്ഷീണത്തിലായതും പിന്നീട് ക്ഷീണം മാറി പഴയതുപോലെ ആയതും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പം മദ്രാസിലെ താൽക്കാലിക വിലാസവും നൽകിയിരിക്കുന്നു. 'മണ്ണിെൻറ മാറിൽ' ഡബ്ബിങ് കഴിയുമ്പോൾ ഈ അഡ്രസ് മാറും. ഡബ്ബിങ് രണ്ടോ മൂന്നോ ദിവസത്തേക്കേ ഉണ്ടാകൂ. സിനിമ പറയുന്നതു പോലെ നടക്കണമെന്നില്ലല്ലോ എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. പി.എ. ബക്കറിെൻറ 'മണ്ണിെൻറ മാറിൽ' ആയിരുന്നു ആ പ്രതിഭയുടെ അവസാന സിനിമ. ഈ സിനിമയുടെ ഡബ്ബിങ് വേളയിലായിരുന്നു അദ്ദേഹത്തിെൻറ അന്ത്യം.1979 മാർച്ച് 11ന് അയച്ച കത്ത് അദ്ദേഹത്തിെൻറ മരണശേഷമാണ് വീട്ടിൽ കിട്ടുന്നത്. തിങ്കളാഴ്ച പി.ജെ. ആൻറണിയുടെ 43ാം ചരമവാർഷികമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.