ബാഹുബലിയായി 'വാർണർ', കട്ട് പറഞ്ഞ് 'രാജമൗലി'; വൈറലായി പരസ്യം
text_fieldsഇന്ത്യൻ സിനിമകളുടെ പ്രത്യേകിച്ച് തെലുങ്ക് ചിത്രങ്ങളുടെ വലിയ ആരാധകനാണ് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണർ. അല്ലു അർജുൻ സൂപ്പർ ഹിറ്റ് ചിത്രമായ പുഷ്പയിലെ രംഗങ്ങൾ അനുകരിച്ച് താരം എത്താറുണ്ട്. അടുത്തിടെ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് വാർണറും സംവിധായകൻ എസ്. എസ് രാജമൗലിയും ഒന്നിച്ചെത്തിയ പരസ്യമാണ്. ഫിൻടെക് ആപ്പായ ക്രെഡിന്റെ പരസ്യത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ക്രിക്കറ്റ് പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. രാജമൗലി ടിക്കറ്റിന് ഡിസ്കൗണ്ട് ചോദിക്കുന്നു. ക്രെഡ് യുപിഐയിലൂടെ കിഴിവ് ലഭിക്കുമെന്ന് പറയുന്ന വാർണർ, തനിക്ക് ഒരു സഹായം ചെയ്താൽ ഡിസ്കൗണ്ട് നൽകാമെന്ന് പറയുന്നു. വാർണറുടെ അഭിനയ മോഹത്തെക്കുറിച്ച് അറിയാവുന്ന രാജമൗലി ചിന്തിക്കുന്നതാണ് പരസ്യം. വളരെ രസകരമായിട്ടാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.
വാർണർ - രാജമൗലി കോമ്പോ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. വാർണക്ക് ആരെങ്കിലും ഇന്ത്യൻ പൗരത്വം നൽകണമെന്നും അടുത്ത തെലുങ്ക് സൂപ്പർ താരമാണെന്നും കമന്റുകൾ വരുന്നു. കൂടാതെ ക്രിക്കറ്റ് താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധിപേർ എത്തിയിട്ടുണ്ട്. പരസ്യം വാർണർ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.