തൃശൂർ ചലച്ചിത്രമേളയിൽ പരീക്ഷണ ചിത്രങ്ങളുടെ ദിനം
text_fieldsതൃശൂർ: തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അതിശയിപ്പിക്കുന്ന ചലച്ചിത്രഭാഷ്യത്തിന്‍റെ ദിനമായി ഞായറാഴ്ച. അമർത്യ ഭട്ടാചാര്യ സംവിധാനം ചെയ്ത ഇന്തോ-ഫ്രഞ്ച് പരീക്ഷണ ചിത്രമായ അഡിയു ഗൊദാർദ്, കൃഷ്ണേന്ദു കലേഷ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'പ്രാപ്പട', ടൊറൻഡോ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡ് നേടിയ ഡാനിഷ് തോമസ് വിന്‍റർബർഗ് സംവിധാനം ചെയ്ത 'അനദർ റൗണ്ട്' എന്നിവ പ്രേക്ഷകരെ പിടിച്ചിരുത്തി.
നോ ഗ്രൗണ്ട് ബിനീത്ത് ദ ഫീറ്റ്, ചന്ദ്രബതി കഥ എന്നീ ബംഗ്ലാദേശിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. ബംഗാളിലെ ആദ്യ ഫെമിനിസ്റ്റ് കവയിത്രിയായ ചന്ദ്രബതിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് ചന്ദ്രബതി കഥ. കാലാവസ്ഥ വ്യതിയാനം സാധാരണക്കാരന്‍റെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഇതിവൃത്തം. ദേശീയ പണിമുടക്ക് കാരണം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചലച്ചിത്ര മേള ഉണ്ടാവില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.