സംവിധാനം വിനീത് കുമാർ, കേന്ദ്ര കഥാപാത്രങ്ങളായി ടൊവിനോയും ദർശനയും; ഡിയർ ഫ്രണ്ട് ടീസർ പുറത്ത്
text_fieldsഡിയർ ഫ്രണ്ട് (Dear Friend) ടീസർ പുറത്തിറങ്ങി. അയാൾ ഞാനല്ല എന്ന ചിത്രത്തിന് വിനീത് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും, ഹാപ്പി എന്റർടൈൻമൻസിന്റെയും ബാനറിൽ ആഷിഖ് ഉസ്മാൻ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസൽ ജോസഫ്, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവർ ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..
ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഷറഫു, സുഹാസ്, അർജ്ജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം - ജസ്റ്റിൻ വർഗ്ഗീസ്, എഡിറ്റർ - ദീപു ജോസഫ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ. മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.