Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2024 4:47 AM GMT Updated On
date_range 31 July 2024 4:47 AM GMTദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം: വയനാട് ദുരന്തത്തിൽ വിജയ്
text_fieldsbookmark_border
വയനാട് ഉരുൾപൊട്ടലിൽ അനുശോചനം അറിയിച്ച് നടൻ വിജയ്. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമാണെന്നും വിജയ് പറഞ്ഞു.
'കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എന്റെ മനസും പ്രാർഥനയും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർഥിക്കുന്നു', വിജയ് തന്റെ പർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.
അതേസമയം ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വയനാടിന് അഞ്ച് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കൽ സംഘത്തെയും അഗ്നിരക്ഷാ സേന ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്.
സ്റ്റാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു.രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ 5 കോടി രൂപ നൽകുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്.ഇത് കൂടാതെ, ഞങ്ങൾ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ടീമിനെയും അയക്കുന്നുണ്ട്. ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി ബഹുമാനപ്പെട്ട സഖാവ് പിണറായി വിജയനുമായി ഞാൻ ഫോണിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story