മമ്മൂട്ടി തിരിച്ചെത്തിയ 'ന്യൂഡെൽഹി'
text_fields('മാധ്യമം' ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഡെന്നീസ് ജോസഫിന്റെ 'നിറക്കൂട്ടുകളില്ലാതെ' എന്ന ആത്മകഥയിൽ നിന്ന് ഒരു ഭാഗം)
'മനുഅങ്കിൾ' എഴുതിക്കഴിഞ്ഞു. ജോർജ്സാർ പാട്ട് റെക്കോഡിങ്ങിനു മദിരാശിക്ക് പോയി. ജോർജ് സാറിെൻറ സ്ഥിരം സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസനാണ്. മറ്റു സിനിമകളുടെ തിരക്കായതുകൊണ്ട് ഞാൻ പോയില്ല.
നിർഭാഗ്യവശാൽ റെക്കോഡിങ്ങിെൻറ അന്ന് ജോർജ് സാറും നിർമാതാവും തമ്മിൽ എന്തോ ധാരണാപിശക് വന്നു. അങ്ങനെ ആ സിനിമ നടന്നില്ല. പക്ഷേ, േജാർജ്സാർ പെെട്ടന്നുതന്നെ അമേരിക്കൻ മലയാളിയായ മറ്റൊരു നിർമാതാവുമായി വീണ്ടും എെൻറ അടുക്കൽ വന്നു.
ജോർജ് സാറിെൻറ ഒരു കഥ. അത് ഞാൻതന്നെ തിരക്കഥ എഴുതികൊടുക്കണം. വലിയ സന്തോഷം തോന്നി. േജാർജ് സാറിനെപോലെ വലിയ സംവിധായകൻ ഒരു സിനിമ നടക്കാതെ വന്നപ്പോൾ വീണ്ടും ഞാൻ തന്നെ എഴുതണം എന്നുപറഞ്ഞു. അത് ചെറിയ കാര്യമല്ല. എനിക്ക് അത് അംഗീകാരവും പോസിറ്റീവ് എനർജിയുമാണ്.
ആ സിനിമക്ക് 'കഥയ്ക്കു പിന്നിൽ' എന്ന് ഞങ്ങൾ പേരിട്ടു. മമ്മൂട്ടി നായകൻ. വേണു കാമറാമാൻ. ഞങ്ങൾ അത് എഴുതിത്തീർത്തു. ഒരു നാടകം എഴുതാൻ റൈറ്റേഴ്സ് ബ്ലോക്ക് കാരണം പണിപ്പെടുന്ന പ്രതിഭാശാലിയായ നാടകകൃത്ത്. അയാൾക്ക് വീട്ടിലിരുന്ന് എഴുതാൻ പറ്റുന്നില്ല. ജീവിത ഗതികേടുകൊണ്ട് ബുദ്ധിമുട്ടിക്കുന്ന ഭാര്യ. അങ്ങനെ അയാൾ എഴുതാൻവേണ്ടി ഒറ്റക്ക് ഒരു വീട്ടിൽ താമസിക്കുന്നു. അവിടെ ഒരു രാത്രി ഒരു ചെറുപ്പക്കാരി അപ്രതീക്ഷിതമായി ആരുടെയൊക്കെയോ കൈയിൽനിന്ന് രക്ഷപ്പെട്ട് ഒാടിക്കയറിവരുന്നു. പിന്നീട് അവളെ രക്ഷിക്കാനുള്ള നാടകകൃത്തിെൻറ ശ്രമം. അതാണ് കഥാവിഷയം. സത്യം പറഞ്ഞാൽ അത് തരക്കേടില്ലാത്ത സിനിമ ആയിരുന്നു. പക്ഷേ, നന്നായി ഒാടിയില്ല. ഒാടാത്ത സിനിമകളെല്ലാം നല്ലതായിരുന്നു എന്ന് പറയുകയല്ല ഞാൻ. എന്നെങ്കിലും 'കഥയ്ക്കു പിന്നിൽ' കാണുേമ്പാൾ ആൾക്കാർക്ക് അതിൽ ഒരു കെ.ജി. ജോർജ് 'ടച്ച്' മനസ്സിലാകും.
അങ്ങനെ ജോർജ് സാറിനുവേണ്ടി എഴുതിയ ആദ്യസിനിമ 'മനു അങ്കിൾ' നടക്കാതെ പോയതിലും രണ്ടാമത്തെ സിനിമ 'കഥയ്ക്കു പിന്നിൽ' സാമ്പത്തിക വിജയം ആകാതെ പോയതിലും എനിക്ക് വലിയ വിഷമം തോന്നി.
അതേസമയം തമ്പി കണ്ണന്താനത്തിെൻറ 'ഭൂമിയിലെ രാജാക്കന്മാർ', 'വഴിയോരക്കാഴ്ചകൾ' തുടങ്ങിയ മോഹൻലാൽ സിനിമകൾ ഇറങ്ങുകയും അതൊക്കെ വലിയ ഹിറ്റുകളായി മാറുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് ഭരതനുവേണ്ടി ഒരു തിരക്കഥ എഴുതുന്നത്. ഭരതെൻറതന്നെ കഥയാണ്.
'രാജാവിെൻറ മകൻ'കഴിഞ്ഞുള്ള േജായിയുടെ അടുത്ത പടം. ഞാൻ ഭരതേട്ടെൻറ വലിയ ആരാധകനാണ്. പത്മരാജനും എം.ടിയുമാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന തിരക്കഥാകൃത്തുക്കൾ. പത്മരാജനെപ്പോലുള്ളവരുടെ പ്രശസ്ത സിനിമകൾ ചെയ്ത ഭരതനുവേണ്ടി എഴുതുക എന്ന് ഒാർത്തപ്പോൾ എനിക്ക് ഒരു 'ഉളുപ്പ്' തോന്നി. അന്ന് ജോൺപോളും പത്മരാജനുമൊക്കെയാണ് ഭരതേട്ടനുവേണ്ടി എഴുതാറുള്ളത്. ഞാൻ ഭയപ്പെട്ടിരുന്നതുപോലെയല്ല. ഭരതേട്ടന് പ്രത്യേക രീതിവിശേഷമുണ്ട്. അതിലേക്ക് ആരെയും വളരെ എളുപ്പത്തിൽ കൊണ്ടുവരാനുള്ള സിദ്ധിയുമുണ്ട്. ഞാൻ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യത്തോടെ ജോലി ചെയ്തിട്ടുള്ള സംവിധായകൻ ജോഷി, തമ്പി, ഭരതൻ, കെ.ജി. ജോർജ് തുടങ്ങിയവരാണ്. കുറച്ചുകാലത്തിനുശേഷം ഹരിഹരൻ സാറും.
ഭരതേട്ടെൻറ മദിരാശിയിലെ വീട്ടിലും വുഡ്ലാൻഡ്സ് ഹോട്ടലിലും ഒക്കെ ആയിരുന്നു ചർച്ചകൾ. അന്ന് തിരക്കഥയുടെ കോപ്പി എഴുതാൻ എന്നെ സഹായിച്ചത് ഭരതേട്ടെൻറ സഹസംവിധായകനാണ്^ ഇന്നത്തെ പ്രശസ്ത സംവിധായകൻ ജയരാജ്.
മമ്മൂട്ടി-സുഹാസിനി, അശോകൻ, ബാബു ആൻറണി തുടങ്ങിയവരാണ് അഭിനേതാക്കൾ. ബാബു ആൻറണി അതിനുമുമ്പ് ഭരതേട്ടെൻറ സിനിമയിൽ വേഷം ചെയ്തിട്ടുണ്ട്. പത്രപ്രവർത്തകയായ പെൺകുട്ടി കഞ്ചാവ് ലോബിയിലുള്ള കുറെ കോളജ് വിദ്യാർഥികളുടെ വാർത്തയും ചിത്രങ്ങളും പത്രത്തിൽ പ്രസിദ്ധീകരിക്കുകയും അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥാവിഷയം. 'പ്രണാമം' ആയിരുന്നു സിനിമ. അത് സാമ്പത്തികമായി വിജയിച്ചു. തമിഴിലും വന്നു. പിന്നീടുള്ള ഭരതേട്ടെൻറ പല സിനിമകളും ഞാൻ എഴുതേണ്ടതായിരുന്നു. ഭരതേട്ടൻ എന്നോട് ആവശ്യപ്പെട്ടതാണ്. അന്നത്തെ എെൻറ തിരക്കുകൾകൊണ്ട് എഴുതാൻ പറ്റാതെപോയി.
'പ്രണാമം' സിനിമക്കുശേഷം ഞാനും ഭരതേട്ടനും തമ്മിൽ വലിയൊരു ആത്മബന്ധമായി. എനിക്ക് ഭരതേട്ടനെയും അദ്ദേഹത്തിന് എന്നെയും ഇഷ്ടമായിരുന്നു.
സൂപ്പർഹിറ്റ് അല്ലെങ്കിലും 'പ്രണാമം' വിജയ സിനിമതന്നെ ആയിരുന്നു. എന്നാൽ ഇതിെൻറ കൂടെ മറ്റൊരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു. ഞാനും േജാഷിയും പിന്നീട് ചെയ്ത സിനിമകൾ, അതായത്, മമ്മൂട്ടി തന്നെ അഭിനയിച്ച വീണ്ടും, (അതിെൻറ നിർമാതാക്കൾ വിജയാ മൂവീസ് ബാബുവും ഭാര്യയായ പഴയതാരം ഷീലയുമാണ്) ജോഷിയെ േജാഷി ആക്കിയ നിർമാണ കമ്പനിയായ എവർഷൈൻ പ്രൊഡക്ഷൻസിെൻറ സായംസന്ധ്യ, ജൂബിലിയുടെ തന്നെ ചാലിൽ ജേക്കബിെൻറ നോവലിനെ ആധാരമാക്കി തിരക്കഥ എഴുതിയ 'ന്യായവിധി' ഇവയെല്ലാം തുരുതുരാ പൊട്ടാൻ തുടങ്ങി. ആ കൂട്ടത്തിൽ കെ.ജി. ജോർജിെൻറ 'കഥയ്ക്കു പിന്നിലും' മമ്മൂട്ടിയുടെ ഏതാണ്ട് നാലഞ്ച് സിനിമകളും ഉണ്ട്. അപ്പുറത്ത് തമ്പി കണ്ണന്താനത്തിനുവേണ്ടി ഞാൻ എഴുതിയ മോഹൻലാൽ പടങ്ങൾ ഹിറ്റാവുന്നുമുണ്ട്.
മമ്മൂട്ടി എന്ന് കേൾക്കുേമ്പാൾ തിയറ്ററുകളിൽ ജനം കൂവുന്ന അവസ്ഥ വരെ എത്തി. ഞങ്ങളുടെ മാത്രമല്ല, മമ്മൂട്ടിയുടെ മറ്റു പടങ്ങളും പൊളിഞ്ഞുകൊണ്ടിരുന്നു. 'വീണ്ടും', 'സായംസന്ധ്യ' എന്നീ പൊളിഞ്ഞ പടങ്ങൾ ഇപ്പോൾ ടി.വിയിൽ വരുേമ്പാൾ പലരുംവിളിച്ച് ചോദിക്കാറുണ്ട്: ''ഇതിനെന്താ അന്ന് സംഭവിച്ചത്? മറ്റേ പടത്തിനേക്കാൾ ഇത് നല്ലതാണല്ലോ?'' എന്നൊക്കെ. പക്ഷേ, അന്ന് ഇൗ സിനിമകളൊക്കെ വമ്പൻ പരാജയത്തിലേക്ക് വീഴുകയായിരുന്നു. ജോഷി-ഡെന്നിസ് ജോസഫ് ടീം സിനിമയിൽനിന്ന് ഇല്ലാതെയാകുന്ന ഒരവസ്ഥ വരെ ആയി. മമ്മൂട്ടിയെവെച്ച് സിനിമ എടുക്കാൻ ആരും വരുന്നില്ല. കാരണം അന്വേഷിച്ചാൽ അന്നും ഇന്നും പ്രത്യക്ഷത്തിൽ പറയാവുന്ന ഉത്തരം ഇല്ല. മോഹൻലാൽ അപ്പുറത്ത് എല്ലാപടങ്ങളും വിജയിച്ചുനിൽക്കുന്നു.
ജോയ് േതാമസ് മറ്റു നിർമാതാക്കളിൽനിന്ന് വ്യത്യസ്തനാണ്. മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച പടങ്ങൾ ജോയിക്ക് സൂപ്പർഹിറ്റ് ആയി കിട്ടിയിട്ടുണ്ട്. അധിക സിനിമകളിലും മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടിയുടെ പടങ്ങളുടെ പരാജയം ജോയിയെയും ജോഷിയെയും വല്ലാതെ വിഷമിപ്പിച്ചു. അവർ രണ്ടുപേരും വളരെ ആത്മാർഥതയോടെ മമ്മൂട്ടിയെ തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചു. ഇന്നത്തെ നിലക്ക് ചിന്തിച്ചാൽ പലരും മൂക്കത്ത് കൈവെക്കും. കാരണം മമ്മൂട്ടിയുടെ തോളിൽ കൈയിട്ട് നടന്നിരുന്ന പല വമ്പൻ നിർമാതാക്കളും ആ മഹാനടനെ തിരിഞ്ഞുനോക്കാത്ത ഒരു കാലത്താണ് ഇങ്ങെന ഒരു അത്ഭുതം.
േജായിക്കും േജാഷിക്കും മോഹൻലാലിെൻറ ഡേറ്റ് ഒരു പ്രശ്നമേയല്ല. സിനിമയുടെ സ്വഭാവത്തിനനുസരിച്ച് അടുത്ത ഹീറോയെ തേടിപോകാം. എന്നാൽ ജോയിയും േജാഷിയും അങ്ങനെ ചെയ്തില്ല. മമ്മൂട്ടിയെ തിരികെ കൊണ്ടുവരാൻ എന്തും ചെയ്യുമെന്ന വാശിയായി. അതിനുപിന്നിൽ അവർക്ക് മമ്മൂട്ടിയോടുള്ള സ്നേഹം മാത്രം.
അങ്ങനെ മമ്മൂട്ടിക്കുവേണ്ടി പല കഥകൾ ഞങ്ങൾ ആലോചിക്കുേമ്പാൾ എനിക്ക് പണ്ട് സ്കൂളിൽ പഠിച്ച ഒരു പാഠഭാഗം ഒാർമവന്നു. 'പയ്യമ്പള്ളി ചന്തു'. ഉദയാ സിനിമകളുടെ രീതിയിൽ 'പയ്യമ്പള്ളി ചന്തു' സിനിമ ആക്കിയാലോ എന്ന് ആലോചിച്ചു. േജായിക്കും ജോഷിക്കും അത് ഇഷ്ടപ്പെട്ടു. അന്ന് 'വടക്കൻ വീരഗാഥ' വന്നിട്ടില്ല.
ഉദയാ പടങ്ങളുടെ അതേ ചട്ടക്കൂടാണ് ഞങ്ങൾ ഉദ്ദേശിച്ചത്. നല്ല പാട്ടുകളോടെ ശരിക്കും കമേഴ്സ്യൽ ആയ ഒരു പടം. 'പയ്യമ്പള്ളി ചന്തു' തച്ചോളി ഒതേനെൻറ സ്നേഹിതനും ഗുരുവുമാണ്. ഒതേനനെ അവസാനത്തെ അങ്കത്തിന് പൂഴിക്കടകൻ പഠിപ്പിച്ചുവിടുന്നത് പയ്യമ്പള്ളി ചന്തുവാണ്. പക്ഷേ ഇൗ പയ്യമ്പള്ളി ചന്തുവിന് പിന്നീട് ഒരു ദുരന്തകഥ ഉണ്ട്.
ഞങ്ങൾ അത് ചെയ്യാൻ പദ്ധതിയിട്ടപ്പോഴാണ് പ്രിയദർശൻ-സാജൻ ഗ്രൂപ് മോഹൻലാലിനെ വെച്ച് ഒരു വലിയ വടക്കൻപാട്ട് സിനിമ ചെയ്യാനുള്ള ആലോചന വരുന്നത്. അത് കേട്ടപ്പോൾ ജോയിക്കും േജാഷിക്കും ബുദ്ധിമുട്ട് തോന്നി. മോഹൻലാലിെൻറ ഒരു സിനിമയോട് അതേ വടക്കൻപാട്ട് വെച്ച് നമ്മളും ഒരു മത്സരം വേണ്ട എന്നുപറഞ്ഞ് 'പയ്യമ്പള്ളി ചന്തു' വേണ്ടെന്നുവെച്ചു. ഇതിനിടക്ക് കോരച്ചേട്ടനോടും ചോദിച്ചു. ''വേണ്ട'' എന്ന് അദ്ദേഹവും ഉറപ്പിച്ചു.
അങ്ങനെയാണ് ഞാൻ പെെട്ടന്ന് ഒരു കഥ പറയുന്നത്. അത് ഒരു യഥാർഥ സംഭവമാണ്, കേട്ടുകേൾവിയുമാണ്. ഒരു അമേരിക്കൻ പ്രസിഡൻറിനെ കൊല്ലാൻ അവിടത്തെ ഒരു ചെറുകിട ടാബ്ലോയ്ഡ് പത്രക്കാരൻ തീരുമാനിക്കുന്നു. പത്രക്കാരൻ പൊളിഞ്ഞ് നശിച്ചുനിൽക്കുകയാണ്. അയാൾ, തനിക്കായിട്ട് മാത്രം ഒരു വാർത്ത സൃഷ്ടിക്കാൻവേണ്ടി സ്വന്തം ഭ്രാന്തൻബുദ്ധിയിൽ അമേരിക്കൻ പ്രസിഡൻറിനെ കൊല്ലാൻ വേണ്ടി ക്വേട്ടഷൻ കൊടുക്കുകയാണ്.
ക്വേട്ടഷൻ ഗ്രൂപ്പുകാരുമായി കൃത്യമായി പ്ലാൻചെയ്ത്, ഇത്രമണിക്ക് ഇന്ന സ്ഥലത്തുവെച്ച് വെടിവെക്കുന്നു, കൊല്ലുന്നു. മരണം നടക്കുന്നതിെൻറ തലേദിവസം അയാൾ പത്രം അടിച്ചുവെച്ചു. കൃത്യം രണ്ടുമണിയോ മൂന്നുമണിയോ ആണ് മരണം പ്ലാൻ ചെയ്തുവെച്ചിരിക്കുന്നത്. രണ്ടേമുപ്പതിന് അയാൾ പത്രം പുറത്തിറക്കി. പക്ഷേ കൊലപാതകം നടന്നില്ല. ക്വേട്ടഷൻ ചീറ്റിപ്പോയി. അങ്ങനെ അയാൾ പിടിക്കപ്പെട്ടു. കേട്ടുകേൾവിയിലെ കഥയാണ്. സത്യമോ മിഥ്യയോ എന്നറിയില്ല.
ഇൗ സംഭവവുമായി ബന്ധപ്പെട്ട് പല ഇംഗ്ലീഷ് നോവലുകളും വന്നിട്ടുണ്ട്. ഇങ്ങനെ ഒരു കഥാസാരംവെച്ച്, സ്വന്തം മീഡിയ ശ്രദ്ധിക്കപ്പെടാൻ വേണ്ടി, വാർത്ത സൃഷ്ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസിെൻറ കഥ എടുത്താലോ എന്നാണ് ഞങ്ങൾ ആദ്യം ആലോചിച്ചത്. പക്ഷേ വാർത്ത സൃഷ്ടിക്കാനും പത്രം വളർത്താനുംവേണ്ടി മാത്രം 'ക്രിമിനൽ ജീനിയസ്' ഇങ്ങനെ ഇറങ്ങി തിരിക്കുന്നു എന്നുപറയുന്നത് ഇന്ത്യൻ സിനിമയിൽ അംഗീകരിക്കപ്പെടുന്ന ഒരു തീം അല്ലെന്ന് തോന്നി. അയാൾ അങ്ങനെ ചെയ്യാൻ ഒരു കാരണം കണ്ടെത്തണം. തന്നെ നശിപ്പിച്ചവർക്കെതിരെ തിരിച്ചടിക്കാൻ അയാൾ ഇതൊരു ആയുധമാക്കുന്നു എന്ന രീതിയിലുള്ള പറഞ്ഞുപഴകിയ കഥാതന്തുതന്നെയാണ് ഞങ്ങൾ എടുത്തത്. അതായത്, എന്നെ തല്ലിയവനെ ഞാൻ തല്ലി എന്നുപറയുന്ന സാധാരണ പ്രതികാര കഥ. അതിനെ ഒരു പത്രമാപ്പീസിെൻറ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്നു. ഡൽഹിയിൽവെച്ച് ഒരു ഇംഗ്ലീഷ് പത്രാധിപർ ആയിരിക്കണം ഇത് ചെയ്യുന്നത് എന്നൊരു ആശയം പറഞ്ഞപ്പോൾ പെെട്ടന്ന് േജായിയും ജോഷിയും ഒക്കെ ചോദിച്ചു: ''എന്താണ് അതിെൻറ ഒരു സംഗതി? നമ്മൾ ഇത്രയും ബുദ്ധിമുട്ടി നിൽക്കുന്ന ഒരു സമയത്ത് ഡൽഹിയിൽപോയി മമ്മൂട്ടിയെവെച്ച് സിനിമ എടുത്താൽ അത് വലിയ ചെലവിലേക്ക് പോകും. എന്താണ് നീ ഡൽഹി വേണമെന്ന് പറയുന്നത്?'' എന്ന് അവർ എന്നോടു ചോദിച്ചു. ഞാൻ എെൻറ ഒരു വാദഗതി പറഞ്ഞു:
'ന്യൂെഡൽഹി' എടുക്കുന്ന സമയത്ത് ഇന്ദിരഗാന്ധി വെടിയേറ്റു മരിച്ചിട്ട് വർഷങ്ങളേ ആയുള്ളൂ. നമ്മൾ സാധാരണക്കാർക്ക് അത്ര പരിചിതമല്ല ഡൽഹി. എന്തും നടക്കുന്ന ഒരു നഗരം എന്നൊരു ഇമേജ് ഡൽഹിക്കുണ്ട്. മുംബൈയിൽ ഒക്കെ ഒരുപാട് ഹിന്ദി പടങ്ങൾ നടന്നിട്ടുണ്ട്. ഡൽഹി സാധാരണക്കാർ അങ്ങനെ കണ്ടിട്ടില്ല. അന്ന് ടി.വി ഇത്രയും ശക്തമല്ല. ഡൽഹിയുടെ പശ്ചാത്തലത്തിൽ ഒരു അവിശ്വസനീയ കഥപറഞ്ഞാൽ വിശ്വസനീയത താനേ വരും. ഇത് കേരളത്തിൽ നടക്കുന്നതുപോലെ എടുത്താൽ മനോരമയുടെയോ മാതൃഭൂമിയുടെയോ പത്രാധിപർ ഇങ്ങനെ ചെയ്യുമോ എന്ന് സംശയിച്ച് ജനങ്ങൾക്ക് അവിശ്വാസ്യത ഉണ്ടാകും.
സാധാരണ ഒരു നിർമാതാവ് അത് സമ്മതിക്കില്ല. അന്നത്തെ നിലക്ക് േനരെ ഒരു മലയാള സിനിമയുടെ ഇരട്ടി ചെലവിലേക്ക് പോവുകയാണ്. പക്ഷേ ജോയി വ്യത്യസ്തനായതുകൊണ്ട് ഉടൻ ഒാ.കെ പറഞ്ഞു. കഥ ഒരു ഖണ്ഡിക മാത്രമേ േജായി കേട്ടിട്ടുള്ളൂ. അങ്ങെന 'ന്യൂെഡൽഹി'ക്കുള്ള ഒരുക്കമായി.
സിനിമാരംഗത്ത് ഉള്ള പലരും േജായിക്ക് വട്ടാണെന്ന് പറഞ്ഞു. േജായിയുടെ കാശ് ആണല്ലോ പോകുന്നത്. എനിക്കും ജോഷിക്കും ഒന്നും നഷ്ടപ്പെടാനില്ല. അവന്മാർ എങ്ങനെയും ജോയിയെ വളച്ച് അടുത്തപടം ഉണ്ടാക്കുകയാണ് എന്ന മട്ടിലായി പലരുടെയും സംസാരം.
ഒരുപാട് തവണ ഞാൻ തിരക്കഥ എഴുതി. ഒരു പ്രാവശ്യം ഫുൾസ്ക്രിപ്റ്റ് എഴുതി ജോഷി തന്നെ ഒ.കെ െചയ്തു. ''നീ ഇനി ഒന്നും മാറ്റരുത്, തൊടരുത്'' എന്ന് വിലക്കിയതാണ്. പക്ഷേ അഞ്ചെട്ട് സിനിമകൾ ഒന്നിച്ച് പരാജയപ്പെട്ടതുകൊണ്ട് സത്യംപറഞ്ഞാൽ ഞാൻ തന്നെ എഴുതിയത് തീരെ തൃപ്തി വരാതെ എനിക്ക് കീറിക്കളയേണ്ടി വന്നു.
അങ്ങനെ ജോഷിയുടെ കൂടെ ഡൽഹിക്ക് വിമാനത്തിൽ പുറപ്പെടുേമ്പാൾ ആകെ പതിമൂന്ന് സീനേ എെൻറ കൈയിലുള്ളൂ. അത് ഞാൻ മടക്കി പോക്കറ്റിൽ ഇട്ടിരിക്കുകയാണ്. ഫ്ലൈറ്റിൽവെച്ച് ജോഷി അത് വായിച്ചു: ''ബാക്കി എവിടെ?'' എന്ന് ചോദിച്ചു. ''ബാക്കി ഞാൻ കീറികളഞ്ഞു'' എന്നു കേട്ടപ്പോൾ ജോഷി ഞെട്ടിയതേയില്ല. ബാക്കിഭാഗം കേരള ഹൗസിൽ ഇരുന്ന് അന്നന്ന് ഷൂട്ട് ചെയ്യാനുള്ളത് അപ്പപ്പോൾ എഴുതി. അതാണ് 'ന്യൂെഡൽഹി' എന്ന സിനിമ. അതു മാത്രമല്ല, ഇന്നും അത് കാണുേമ്പാൾ ഒരു പഴയ സിനിമ ആണെന്ന് തോന്നുന്നതേയില്ല. ഒരു പുതിയ സിനിമ കാണുന്നതുപോലെ എന്ന് പലരും പറയാറുണ്ട്.
എനിക്കും ജോഷിക്കും ജോയിക്കുമെല്ലാം ജീവിതത്തിലും തൊഴിൽമേഖലയിലും ഒരുപാട് നേട്ടങ്ങൾ തന്ന സിനിമയാണ് 'ന്യൂെഡൽഹി'. ഷൂട്ട് ചെയ്യാനുള്ളത് നിത്യേന എഴുതി ചെയ്ത ആ സിനിമ പൂർത്തിയാക്കാൻ ജോഷി എടുത്തത് ആകെ ഇരുപത്തിരണ്ട് ദിവസം. അതെ, ഇരുപത്തിരണ്ട് ദിവസംകൊണ്ട് ആ സിനിമയുടെ വർക്ക് തീർന്നു!
കേരള ഹൗസിൽ എല്ലാവർക്കുമൊന്നും മുറി ഉണ്ടായിരുന്നില്ല. ആകെ അഞ്ച് മുറിയേ ഞങ്ങൾക്ക് അവിടെ കിട്ടിയുള്ളൂ. എനിക്കും ജോഷിക്കും മമ്മൂട്ടിക്കും ജോയിക്കും സുമലതക്കും മുറികിട്ടി. ബാക്കിയുള്ളവർ പുറത്താണ് താമസിച്ചത്.
േജായിയെ പോലെ 'പെർെഫക്ട്' എന്നുപറയാവുന്ന പ്രൊഡ്യൂസറെ ഇക്കാല സിനിമാ ജീവിതത്തിനിടയിൽ ഞാൻ കണ്ടിട്ടില്ല. കാരണം ഡൽഹിയിൽ ഷൂട്ട് ചെയ്യാൻ പോകുേമ്പാൾ, ആഹാരമൊക്കെ നമ്മുെട ആൾക്കാർ തന്നെയാണ് പാചകം ചെയ്യുന്നത്. ജോയി മുളകുപൊടി, മല്ലിപ്പൊടി എന്നിവയൊക്കെ ഷൂട്ടിങ് തുടങ്ങുന്നതിനു ആഴ്ചകൾക്കുമുമ്പ് വീട്ടിൽതന്നെ ഉണക്കി പൊടിപ്പിച്ചെടുത്ത് എല്ലാവക സാധനങ്ങളുമായാണ് ഡൽഹിയിൽ പോകുന്നത്. വെളിച്ചെണ്ണ അടക്കം. കാശ് ലാഭിക്കാൻ വേണ്ടിയല്ല. അതൊക്കെ ഡൽഹിയിൽ കിട്ടിയില്ലെങ്കിലോ എന്നോർത്ത്.
പക്ഷേ, ഡൽഹിയിലെ കുഴപ്പം അതല്ല. അതിനുമുമ്പ് ഡൽഹിയിൽ സിനിമ ഷൂട്ട് ചെയ്ത പരിചയം മലയാള സിനിമക്കില്ല. ഡൽഹി പലരും ആദ്യംകാണുകയാണ്. ഞാൻ ചെറുപ്പത്തിൽ അച്ഛനു ജോലി അവിടെയായിരുന്നതുകൊണ്ട് നാലു വയസ്സിലോ മറ്റോ പോയിട്ടുണ്ടെന്നുള്ളത് ഒഴിച്ചാൽ ഡൽഹി പിന്നീട് കാണുന്നത് ഷൂട്ടിങ്ങിന് ചെല്ലുേമ്പാഴാണ്. അവിടെ ഷൂട്ടിങ് നടന്നത് ജോയി തോമസ് എന്നുപറയുന്ന മനുഷ്യെൻറ ചങ്കൂറ്റംകൊണ്ട് മാത്രം.
'ന്യൂെഡൽഹി' എന്ന സിനിമയെക്കുറിച്ച് പറയുേമ്പാൾ ഒരു പാട് പേരുടെ സേവനം ഒാർമിക്കണം. അതിൽ ഏറ്റവും പ്രധാനം മരിച്ചുപോയ കോൺഗ്രസ് നേതാവ് സി.കെ. ജീവൻ ആണ്. സി.കെ. ജീവൻ പാലായിൽ കെ.എം. മാണിക്ക് എതിരെ ഇടതു സ്വതന്ത്രനായി നിന്നയാളാണ്. എൻ.എസ്.യുവിെൻറ പ്രസിഡൻറായിരുന്നു. ജോയിയുടെ അടുത്ത സുഹൃത്താണ് ജീവൻ.
ജീവന് അന്ന് ഡൽഹിയിൽ ശക്തമായ സ്വാധീനമുണ്ട്. ജീവൻ വഴി മുഖ്യമന്ത്രി കെ. കരുണാകരൻ, വയലാർ രവി, രാജീവ്ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി േജാർജ്, പണിക്കേഴ്സ് ട്രാവൽസിലെ പണിക്കരു ചേട്ടൻ, അദ്ദേഹത്തിെൻറ മകൻ ബാബു... ഇങ്ങനെ മറക്കാൻ പറ്റാത്ത ഒരുപാട് പേരുെട സഹായം ഉണ്ടായിരുന്നു.
എനിക്ക് വ്യക്തിപരമായി വിക്ടർ ജോർജിെൻറ സഹായമുണ്ടായി. വിക്ടർ അക്കാലത്ത് മനോരമയിൽ ഫോേട്ടാഗ്രാഫർ ആയി ഡൽഹിയിൽ ആണ്. ലൊേക്കഷനുകൾ പലതും കണ്ടിട്ടില്ല. ദിവസവും രാവിലെ വിക്ടർ വരും. അവനൊരു സ്കൂട്ടർ ഉണ്ട്. ആ സ്കൂട്ടറിെൻറ പിറകിൽ ഇരുന്നിട്ടാണ് പല സ്ഥലങ്ങളും ഞാൻ കാണുന്നത്. ജോഷിയും ജോയിയും പോലും അറിയാതെ ഞാൻ പല സ്ഥലങ്ങളും കണ്ടിട്ടാണ് സീൻ തീരുമാനിക്കുന്നത്. പിന്നെ പലപ്പോഴും ഡൽഹിയിലുള്ള പല സ്ഥലങ്ങളും കാണാൻവേണ്ടി ജീവൻ പലരെയും പറഞ്ഞുവിടും. ഹിന്ദിയൊക്കെ അറിയാവുന്നവർ വേണമല്ലോ. ജീവൻ പറഞ്ഞുവിട്ട അന്നത്തെ ആളുകളിൽ പലരും ഇന്നത്തെ ഉത്തരേന്ത്യൻ നേതാക്കളും കേരളത്തിെൻറ കാര്യം തീരുമാനിക്കുന്ന എ.െഎ.സി.സിയുടെ പ്രമുഖ നേതാക്കളുമാണ്.
കേരള ഹൗസിൽ ആണ് പല സീനുകളും ചിത്രീകരിച്ചത്. കെ. കരുണാകരൻ ഒരു വാക്ക് പറഞ്ഞാൽ മതി ''അവർക്ക് വേണ്ടത് ചെയ്തുകൊടുക്ക്.'' അതിെൻറ മുഴക്കം ഡൽഹിയിൽ എവിടെയും കേൾക്കാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.