മോഹൻലാലിന്‍റെ പടങ്ങൾ റീ റിലീസ് ചെയ്തപ്പോൾ വലിയ സ്വീകാര്യത കിട്ടിയില്ല പക്ഷെ ഈ മമ്മൂട്ടി ചിത്രത്തിന് കിട്ടും-നടൻ ദേവൻ
text_fieldsമമ്മൂട്ടിയുടെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രമായ ~ഒരു വടക്കൻ വീരഗാഥ റീ റിലീസ് ചെയ്തിരുന്നു. പഴയ സിനിമുകൾ റി റിലീസ് ചെയ്യുന്ന ട്രെൻഡിലാണ് മലയാള സിനിമാ ലോകമിപ്പോൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും കുറച്ച് സിനിമകൾ ഈയിടെ റീ റിലീസ് ചെയ്തിരുന്നു. ചില സിനിമകൾ തിയറ്ററിൽ ആളെ കേറ്റിയപ്പോൽ ചിലത് വന്നതും പോയതും ഒരുപോലെയായിരുന്നു. ഇപ്പോൾ റിലീസ് ചെയ്ത വടക്കൻ വീരഗാഥയെ കുറിച്ച് സംസാരിക്കുകയാണ് സിനിമാ താരം ദേവൻ.
പുതിയ തലമുറയിലെ ഒരുപാട് ആളുകൾ വടക്കൻ വീരഗാഥ തിയറ്ററിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ദേവൻ പറഞ്ഞു. സിനിമയെ സീരിയസായി കാണുന്നവർക്ക് ഒരു പാഠപുസ്‌തകമാണ് ആ സിനിമയെന്നും ഓരോ ഷോട്ടും എങ്ങനെയെടുത്തു എന്നറിയാൻ അവർ സിനിമ കാണുമെന്നും ദേവൻ പറഞ്ഞു. അതോടൊപ്പം ഈയടുത്ത് റീ റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടത്ര സ്വീകാര്യത കിട്ടിയില്ലെന്നും എന്നാൽ വടക്കൻ വീരഗാഥക്ക് അങ്ങനെ സംഭവിക്കില്ലെന്നും അത് തിയറ്ററിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകൾ കേരളത്തിലുണ്ടെന്നും ദേവൻ കൂട്ടിച്ചേർത്തു.
'പുതിയ തലമുറയിലെ ഒരുപാട് ആളുകൾ വടക്കൻ വീരഗാഥ തിയറ്ററിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ട്. അന്നത്തെ തലമുറയിലെ പലരും ആ സിനിമ തിയറ്ററിൽ നിന്ന് കണ്ടിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴത്തെ ആളുകൾക്ക് അതൊക്കെ ടി.വിയിൽ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ. സിനിമയെ സീരിയസായി കാണുന്നവർക്ക് ഒരു പാഠപുസ്‌തകമായി കാണാവുന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥ.
മോഹൻലാലിന്റെ ചില പടങ്ങൾ ഈയടുത്ത് റീ റിലീസ് ചെയ്തിട്ടും വലിയ സ്വീകാര്യത ലഭിച്ചില്ല. പക്ഷേ, ഈ പടത്തിന് അത് കിട്ടും. ഈ സിനിമയിൽ എം.ടിയുടെ സ്ക്രിപ്റ്റും മമ്മൂട്ടിയുടെ അഭിനയവും അത്രക്ക് ഗംഭീരമാണ്. പക്ഷേ, എം.ടിയുടെ തിരകഥയേക്കാൾ ഞാൻ മാർക്ക് കൊടുക്കുക ഹരിഹരൻ എന്ന സംവിധായകനാണ്. അദ്ദേഹമില്ലെങ്കിൽ ആ സിനിമ ഉണ്ടാവില്ല. എം.ടി. എഴുതിയത് മമ്മൂട്ടിയിലൂടെ പ്രേക്ഷകരിലേക്കെത്തിയത് ഹരിഹരൻ എന്ന സംവിധായകനിലൂടെ മാത്രമേ സാധിക്കൂ,' ദേവൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.