'ധബാരി ക്യൂരുവി' ഇന്ത്യൻ പനോരമയിൽ
text_fieldsകൊച്ചി: ലോകസിനിമയിൽ ആദ്യമായി ഗോത്രവർഗ വിഭാഗത്തെ അണിനിരത്തി സംവിധായകൻ പ്രിയനന്ദനൻ കഥയും സംവിധാനവും നിർവഹിച്ച 'ധബാരി ക്യൂരുവി' ഗോവയിലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം കഴിഞ്ഞ ദിവസം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് (ഐ.എഫ്.എഫ്.കെ.) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐ.എഫ്.എഫ്.ഐയിലും ചിത്രം എത്തുന്നത്.
പൂർണ്ണമായും ഇരുള ഭാഷയിൽ ചിത്രീകരിച്ച സിനിമ, ആദിവാസികൾ മാത്രം അഭിനയിച്ച ഏക ഫീച്ചർ ചിത്രത്തിനുള്ള യു.ആർ.എഫ് ലോക റെക്കോഡ് നേടിയിരുന്നു. ആദിവാസി പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രത്തിന്‍റെ സഞ്ചാരം ഗോത്ര ആചാരങ്ങളുടെ പശ്ചാത്തലത്തിലാണ്.
ഇന്ത്യൻ പനോരമ തെരഞ്ഞെടുക്കപ്പെട്ടത് അഭിമാന നിമിഷമായി കാണുന്നെന്ന് സംവിധായകൻ പ്രിയനന്ദനൻ പ്രതികരിച്ചു. ഒരു ചലച്ചിത്രം പോലും കാണാത്ത നിരവധി പേർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മുഖ്യധാര ജീവിതത്തിൽനിന്ന് നിത്യവും പരിഹാസം ഏൽക്കേണ്ടി വരുന്നവരെ അഭിനയിപ്പിച്ച് ഒരു സിനിമ ഉണ്ടാക്കിയത് അഭിമാനകരമായ വെല്ലുവിളിയായ് കാണുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് എന്നിവരാണ് അഭിനേതാക്കൾ.
തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ. നിർമ്മാണം: വിനായക അജിത്, ഐ വാസ് വിഷൽ മാജിക്. ഛായാഗ്രഹണം: അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍, നൂറ വരിക്കോടന്‍, ആർ.കെ. രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന,
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായികൾ: ഗോക്രി, ആർ.കെ. അട്ടപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാൽ, പി.ആർ.ഒ.: പി.ആർ. സുമേരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.