ധനുഷ് വീണ്ടും 'ഇംഗ്ലീഷ് മാൻ'; ഇത്തവണ അവഞ്ചേഴ്സ് സംവിധായകരുടെ 'േഗ്ര മാനി'ൽ
text_fieldsചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷ് വീണ്ടും രാജ്യാന്തര സിനിമയിൽ. ഇത്തവണ 'അവഞ്ചേഴ്സ്' സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. 'ദി ഗ്രേ മാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷും സ്ക്രീൻ പങ്കിടുക. അനാ ഡെ അർമാസ് നായികയാകുന്ന ചിത്രം നെറ്റ്ഫ്ലിക്സാണ് റിലീസ് ചെയ്യുന്നത്.
വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്‌സിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 200 മില്യൺ ഡോളർ (1500 കോടി രൂപ) ആണ് സിനിമയുടെ ബഡ്ജറ്റ് എന്നാണ് റിപ്പോർട്ടുകൾ.
ഇതേ പേരിൽ മാർക്ക് ഗ്രീനി എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ധനുഷിൻെറ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് 'ഗ്രേ മാൻ'. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത 'ആന്‍ എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് ധനുഷായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.