32 വർഷത്തിന് ശേഷം മന്നാടിയാര്‍ വീണ്ടും; 'ധ്രുവം' ഒ.ടി.ടിയിൽ കാണാം
text_fieldsമമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'ധ്രുവം' ഒ.ടി.ടിയിൽ. 1993 ജനുവരി 27നാണ് ചിത്രം റിലീസ് ചെയ്‍തത്. ആമസോണ്‍ പ്രൈം വിഡിയോയില്‍ മമ്മൂട്ടി ചിത്രം സ്‍ട്രീമിങ് ചെയ്യുന്നുണ്ട്.
ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ജയറാം, സുരേഷ് ഗോപി, വിക്രം, ഗൗതമി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. കന്നഡ താരം ടൈഗർ പ്രഭാകറായിരുന്നു ചിത്രത്തിലെ വില്ലൻ.
നരസിംഹ മന്നാടിയാര്‍ എന്ന നായക കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. തെന്നിത്യൻ സൂപ്പർ താരമായ വിക്രത്തിന്‍റെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതകൂടി ധ്രുവത്തിനുണ്ട്. തളിര്‍വെറ്റിലയുണ്ടോ, തുമ്പിപ്പെണ്ണേ, തുടങ്ങിയ എക്കാലത്തേയും ഹിറ്റ് ഗാനങ്ങളും ഈ ചിത്രത്തിലേതായിരുന്നു. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ഇമോഷണൽ സീനുകളും സിനിമയുടെ ജനപ്രീതിയുടെ പ്രധാന കാരണങ്ങളാണ്.
സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമിച്ച ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമിയും സാജൻ ബാബും ചേർന്നാണ്. എസ്.എൻ. സ്വാമി ആണ് തിരക്കഥ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.