ധ്യാന്‍ ശ്രീനിവാസന്‍റെ ‘ആപ്പ് കൈസേ ഹോ’ നാളെ തിയേറ്ററുകളിൽ
text_fieldsധ്യാന്‍ ശ്രീനിവാസന്‍റെ ‘ആപ്പ് കൈസേ ഹോ’ നാളെ തിയേറ്ററുകളിലെത്തും. ധ്യാൻ ശ്രീനിവാസന്‍റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. പൂർണമായും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥയാണ്.
ധ്യാനിനൊപ്പം അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങി നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ നാൾക്ക് ശേഷം ശ്രീനിവാസൻ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഇതിന് മുന്നേ ധ്യാനിന്റെ ലവ് ആക്ഷൻ ഡ്രാമയിലും ശ്രീനിവാസൻ അഭിനയിച്ചിരുന്നു.
അജൂസ് എബൗ വേൾഡ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഡോൺ വിൻസെന്റും വർക്കിയും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിങ് വിനയന്‍ എം. ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യൂം ഡിസൈന്‍ ഷാജി ചാലക്കുടി, പി.ആർ.ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.