ധ്യാൻ ശ്രീനിവാസൻ ചിത്രം ഒസ്സാനയുടെ ഷൂട്ടിങ് തടഞ്ഞ് വ്യാപാരികൾ
text_fieldsധ്യാൻ ശ്രീനിവാസൻ പ്രധാനവേഷത്തിൽ എത്തുന്ന ഒസ്സാന എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇടതു പക്ഷ സംഘടനയായ കേരള വ്യാപാരി സമിതിയുടെ നേതാക്കൾ തടഞ്ഞു. കട്ടപ്പന മാർക്കറ്റിനുള്ളിലെ സംഘട്ടന രംഗമാണ് തടഞ്ഞത്. നഗരസഭയുടെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ, ഷൂട്ടിങ് മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുന്നതിനാൽ പണം നൽകി പ്രശ്നം പരിഹരിച്ചു.
രണ്ടു ദിവസം മുൻപ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ച് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിങ് നടത്താനുള്ള അനുമതി അണിയറ പ്രവർത്തകർ വാങ്ങിയിരുന്നു. ഇതേതുടർന്ന് രാവിലെ പ്രധാന അഭിനേതാക്കളും യൂണിറ്റ് അംഗങ്ങളും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തി. ഈ സമയം വ്യാപാരി സമിതി നേതാക്കളെത്തി ഇവരെ തടഞ്ഞു. 30,000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു നടപടി. സംഘടന രംഗമാണ് ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്.
ചിത്രീകരണവേളയിൽ കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിങ് തടഞ്ഞതെന്നാണ് വ്യാപാരി സംഘടന പ്രതിനിധികളുടെ വിശദീകരണം. അതേസമയം വ്യാപാരി സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.