'കടവുള്‍ സകായം നടന സഭ- കൗതുകം നിറച്ച് ധ്യാനിെൻറ പുതിയ സിനിമയുടെ ടൈറ്റിൽ
text_fieldsകൊച്ചി: ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കടവുള്‍ സകായം നടന സഭ'. സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിെൻറ ടൈറ്റില്‍ താരങ്ങളായ കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ചേർന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ചിത്രത്തിെൻറ പേരും ധ്യാനിെൻറ കഥാപാത്രത്തിെൻറ പേരും പ്രേക്ഷകരില്‍ ഏറെ കൗതുകവും ആകാംക്ഷയും ഉണര്‍ത്തിയിട്ടുണ്ട്. രാജശ്രീ ഫിലിംസിെൻറ ബാനറിൽ കെ.ജി. രമേശ്, സീനു മാത്യൂസ് എന്നിവര്‍ നിർമിക്കുന്ന ഈ ചിത്രത്തിെൻറ തിരക്കഥയും സംഭാഷണവും ബിപിന്‍ ചന്ദ്രന് ആണ് എഴുതുന്നത്. ബെസ്റ്റ് ആക്ടർ,1983, പാവാട, സൈറ ഭാനു എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവഹിക്കുന്ന ചിത്രമാണിത്.
ഛായാഗ്രഹണം-അഭിനന്ദ് രാമാനുജൻ, സംഗീതം-സാം സി.എസ്, പ്രോജക്റ്റ് ഡിസെെനര്‍-ബാദുഷ, കലാ സംവിധാനം- നിമേഷ് താനൂര്‍, എഡിറ്റര്‍-പ്രവീണ്‍ പ്രഭാകര്‍, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം-ആഷ എം. തോമസ്സ്, സ്റ്റില്‍സ്- വിഷ്ണു എസ്. രാജന്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.